Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗൺസിലറുടെ അയോഗ്യത കോടതി റദ്ദാക്കി

text_fields
bookmark_border
കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗൺസിലറുടെ അയോഗ്യത കോടതി റദ്ദാക്കി
cancel

കൊടുവള്ളി: നഗരസഭ ഡിവിഷൻ 28 കൊടുവള്ളി ഈസ്​റ്റ്​ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രൻ കെ. ശിവദാസ െൻറ അയോഗ്യത ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

മുന്നണി സംവിധാനമുള്ള കൊടുവള്ളിയിൽ കോൺഗ്രസ്‌ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർ ഇ.സി. മുഹമ്മദ്‌ നൽകിയ പരാതിയിൽ നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ ശിവദാസനെ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ ശിവദാസൻ ഹൈകോടതിയെ സമീപിക്കുകയും ഓണറേറിയം കൈപ്പറ്റാതെയും വോട്ടിങ് അവകാശം ഇല്ലാതെയും കൗൺസിലറായി തുടരാം എന്ന് ഇടക്കാല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

എന്നാൽ കേസ് വീണ്ടും പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമീഷ െൻറ പഴയ വിധി ശരിവെക്കുകയായിരുന്നു. ഇതിനെ തുടർന്ന് ശിവദാസൻ നൽകിയ പുനഃപരിശോധന ഹരജിയിലാണ് അയോഗ്യത പൂർണമായും നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നണിച്ചട്ടങ്ങൾക്ക് വിരുദ്ധമായി മത്സരിച്ചു ജയിച്ചു എന്ന വാദി ഭാഗത്തി െൻറ വാദം കോടതി അംഗീകരിച്ചില്ല. പുതിയ ഉത്തരവി െൻറ അടിസ്ഥാനത്തിൽ കെ.ശിവദാസനെ നഗരസഭ ഡിവിഷൻ 34 വാവാട് സെൻറർ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - disqualification of koduvally municipal counselor has beeen quashed by highcourt
Next Story