Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകോ​വി​ഡ്​ വ്യാ​പ​നം:...

കോ​വി​ഡ്​ വ്യാ​പ​നം: സ​ര്‍വി​സ്​ നി​ര്‍ത്തി സ്വ​കാ​ര്യ ബ​സു​ക​ള്‍

text_fields
bookmark_border
bus
cancel
camera_alt

സ്വകാര്യ ബസിൽ യാത്രക്കാരെ കാത്ത്​ കണ്ടക്ടർ

കൊ​ടു​വ​ള്ളി: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​വു​ക​യും സ​ര്‍ക്കാ​ര്‍ നി​യ​​ന്ത്ര​ണം ക​ടു​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ക​ല​ക്​​ഷ​ൻ കു​റ​ഞ്ഞ​തോ​ടെ സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്തി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തി​വ​ന്ന ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച​യോ​ടെ നി​ർ​ത്തി​വെ​ച്ച​താ​യി ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫോ​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​സി. ഗ​ഫൂ​ർ പ​റ​ഞ്ഞു. മ​റ്റു ബ​സു​ക​ളും അ​ടു​ത്ത ദി​വ​സം​ത​ന്നെ നി​ർ​ത്തി​വെ​ക്കും. മേ​യ് ഒ​ന്ന് മു​ത​ൽ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്​ 'ഫോ​റം ജി' ​സ​മ​ര്‍പ്പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ന്ന​തു​വ​രെ നി​ർ​ത്തി​വെ​ക്കാ​നാ​ണ് തി​രു​മാ​നം.

ജി​ല്ല​യി​ല്‍ 45 ശ​ത​മാ​നം സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇ​തി​ന​കം സ​ര്‍വി​സ്​ നി​ര്‍ത്തി​വെ​ച്ച​താ​യാ​ണ്​ ക​ണ​ക്ക്. വ​ലി​യ ബ​സു​ക​ളി​ൽ 4000 രൂ​പ​യും ചെ​റി​യ ബ​സു​ക​ളാ​ൽ 2000 രൂ​പ​യി​ൽ താ​ഴെ​യു​മാ​ണ് ക​ല​ക്​​ഷ​ൻ. ഇ​തി​ൽ ഡീ​സ​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും മാ​റ്റി​വെ​ച്ചാ​ൽ ഉ​ട​മ​ക്ക് മി​ച്ച​മാ​യി ഒ​ന്നും കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ഞ്ഞ​തി​ന്​ പി​ന്നാ​ലെ നി​ന്ന്​ യാ​ത്ര അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ വ​ന്ന​താ​ണ്​ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മാ​യ​ത്. കോ​വി​ഡ് കാ​ല​യ​ള​വി​ൽ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക് മാ​റി​യ​തും പു​തി​യ ആ​ളു​ക​ൾ തൊ​ഴി​ലെ​ടു​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തും ബ​സ് ന​ട​ത്തി​പ്പി​ന് പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceCovid spread​Covid 19
News Summary - covid spread; private busses stopped service
Next Story