Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകോൺഗ്രസിലെ തർക്കം;...

കോൺഗ്രസിലെ തർക്കം; സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം നഷ്ടമായി

text_fields
bookmark_border
സു​ബൈ​ദ അ​ബ്ദു​സ്സ​ലാം
cancel
camera_alt

സു​ബൈ​ദ അ​ബ്ദു​സ്സ​ലാം

കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ബു​ധ​നാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് അ​ധ്യ​ക്ഷ​സ്ഥാ​നം ന​ഷ്ട​മാ​യി. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം ടി.​പി. ഷ​ബ്ന ന​വാ​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

മു​തി​ർ​ന്ന അം​ഗ​മാ​യ മു​സ്‍ലിം ലീ​ഗി​ലെ സു​ബൈ​ദ അ​ബ്ദു​സ്സ​ലാം മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ടു. ധാ​ര​ണ പ്ര​കാ​രം വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം കോ​ൺ​ഗ്ര​സി​ലെ കെ.​എം. സു​ശി​നി രാ​ജി​വെ​ച്ച് മു​സ് ലിം ​ലീ​ഗി​ന് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. മു​സ്‍ലിം ലീ​ഗി​ന്റെ കൈ​വ​ശ​മു​ള്ള ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ക്കു​ന്ന മു​റ​ക്ക് കോ​ൺ​ഗ്ര​സി​ലെ അം​ഗ​ത്തി​ന് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. അ​തു​പ്ര​കാ​രം മു​സ്‍ലിം ലീ​ഗി​ലെ മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യ റം​സി​യ മു​ഹ​മ്മ​ദ് ര​ണ്ടാ​ഴ്ച മു​മ്പ് രാ​ജി​വെ​ച്ചി​രു​ന്നു. ഇ​തി​ലേ​ക്കാ​ണ് ബു​ധ​നാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ​മി​തി​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ്, മൂ​ന്ന് മു​സ്‍ലിംലീ​ഗ്, ര​ണ്ട് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.

എ​ൽ.​ഡി.​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ലെ ഒ​രു വ​നി​ത അം​ഗ​ത്തി​ന് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ ആ​വ​ശ്യം. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഡി.​സി.​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം. പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് മു​ന്ന​ണി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressStanding Committee Chairman
News Summary - Controversy in Congress; lost the position of chairman of the standing committee
Next Story