Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightഗെയില്‍ കുഴി വീണ്ടും...

ഗെയില്‍ കുഴി വീണ്ടും വില്ലന്‍; ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഗെയില്‍ കുഴി വീണ്ടും വില്ലന്‍; ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
cancel
camera_alt

ദേശീയപാതയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാവാട്

ഇരുമോത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766 വാ​വാ​ട്ട് ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പാ​ല​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടേ​കാ​ലോ​ടെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ വാ​വാ​ട് ഇ​രു​മോ​ത്ത് സി​റാ​ജു​ദ്ദീ​ന്‍ മ​ദ്​​റ​സ​ക്ക് മു​ന്‍വ​ശ​ത്താ​ണ് അ​പ​ക​ടം.

മേ​ലേ പു​ളി​പാ​റ​ക്ക​ൽ താ​ഹി​ർ കോ​യ ത​ങ്ങ​ൾ (21),ആ​രാ​മ്പ്രം സ്വ​ദേ​ശി കെ.​ടി. റ​മീ​സ് (23) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​ഇ​വ​രെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

താ​മ​ര​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഗെ​യി​ല്‍ വാ​ത​ക പൈ​പ്പി​ടാ​ന്‍ കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്ത് വീ​ണാ​ണ് അ​പ​ക​ടം. 'ഗെ​യി​ല്‍ കു​ഴി'​യി​ല്‍ വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം നാ​ട്ടു​കാ​ര്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​അ​ബ്​​ദു, കൗ​ൺ​സി​ല​ർ പി.​വി. ബ​ഷീ​ർ, കൊ​ടു​വ​ള്ളി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റ​ട​ക്ക​മു​ള്ള പൊ​ലീ​സ് സം​ഘം സ്​​ഥ​ല​ത്തെ​ത്തി. നാ​ഷ​ന​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്​​ഥ​രെ ബു​ധ​നാ​ഴ്ച പൊ​ലീ​സി​‍െൻറ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ട് പ​രി​ഹാ​രം തേ​ടാ​മെ​ന്ന​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​ത്.

ഗെ​യി​ല്‍ പൈ​പ്പി​ടാ​നെ​ടു​ത്ത കു​ഴി​യി​ല്‍ വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് വാ​വാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ വാ​വാ​ട് പ്ര​ദേ​ശ​ത്തെ കൗ​ണ്‍സി​ല​ര്‍മാ​ര്‍ ദേ​ശീ​യ​പാ​ത കൊ​ടു​വ​ള്ളി സെ​ക്​​ഷ​ന്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ക​യും സെ​ക്​​ഷ​ന്‍ അ​സി.​എ​ൻ​ജി​നീ​യ​ര്‍ക്ക് പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​രാ​ഴ്ച​ക്ക​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. ഇ​തു​ക​ഴി​ഞ്ഞ് മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞാ​യി​രു​ന്നു മ​ദ്​​റ​സ ബ​സാ​റി​ല്‍ ഗെ​യി​ല്‍ പൈ​പ്പി​ടാ​നെ​ടു​ത്ത കു​ഴി​ക്ക് സ​മീ​പ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നും ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രും ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koduvallyBike accidentGAIL pipeline project
News Summary - bike accident due to gail pipeline work at koduvally
Next Story