Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightവാവാട്ട് അഞ്ച്...

വാവാട്ട് അഞ്ച് വീടുകളിൽ മോഷണശ്രമം

text_fields
bookmark_border
burglary
cancel
camera_alt

വാ​വാ​ട്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ​യാ​ളു​ടെ ചി​ത്രം സി.​സി ടി.​വി​യി​ൽ

പ​തി​ഞ്ഞ​പ്പോ​ൾ

കൊ​ടു​വ​ള്ളി: വാ​വാ​ട് മാ​ട്ടാ​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന അ​ഞ്ച് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. എം.​പി. സ​ലീം, ഖൈ​സ്, എം.​പി. ബ​ഷീ​ർ, അ​സീ​സ്, കു​രി​യാ​ണി​ക്ക​ൽ സു​ബൈ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്.

കു​രി​യാ​ണി​ക്ക​ൽ സു​ബൈ​റി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​നും ശ്ര​മം ന​ട​ന്നു. 30 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന, താ​ടി​വെ​ച്ച്, മാ​സ്ക് ധ​രി​ച്ച, തൂ​വാ​ല​കൊ​ണ്ട് ത​ല​യി​ൽ കെ​ട്ടി​യ യു​വാ​വ് വീ​ടു​ക​ളി​ലെ​ത്തി മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ന്ന​തി​ന്റെ ദൃ​ശ്യം വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ച സി.​സി ടി.​വി​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വാ​വാ​ട്ട് ത്രീ​ഡി റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു​വ​ർ​ഷം മു​മ്പ് വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ പ​ക​ൽ സ​മ​യ​ത്ത് വാ​വാ​ട്ട് വീ​ട് തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യും മോ​ഷ​ണം പോ​യി​രു​ന്നു. പേ​ക്ക​ണ്ടി​യി​ൽ കെ.​സി. സി​ദ്ദീ​ഖി​​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglaryHouse burglary
News Summary - Attempted burglary at five houses in vavad
Next Story