Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊടുവള്ളി ആസാദ് റോഡിൽ...

കൊടുവള്ളി ആസാദ് റോഡിൽ മാട്ടുപ്പൊയിലിൽ അപകടങ്ങൾ പതിവാകുന്നു

text_fields
bookmark_border
കൊടുവള്ളി ആസാദ് റോഡിൽ മാട്ടുപ്പൊയിലിൽ അപകടങ്ങൾ പതിവാകുന്നു
cancel
camera_alt

കൊടുവള്ളി ആസാദ് റോഡിൽ അപകടങ്ങൾ പതിവായ

മാട്ടുപ്പൊയിലിൽ-നെടുമല റോഡ് ജങ്ഷൻ

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ഹൈ​സ്കൂ​ൾ ആ​സാ​ദ്-​എ​ര​ഞ്ഞി​ക്കോ​ത്ത് റോ​ഡി​ൽ മാ​ട്ടു​പ്പൊ​യി​ലി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. മാ​ട്ടു​പ്പൊ​യി​ൽ താ​ഴ​ത്ത് നി​ന്നാ​ണ് നെ​ടു​മ​ല​യി​ലേ​ക്ക് കു​ത്ത​നെ​യു​ള്ള റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. നെ​ടു​മ​ല​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ധി​ക​വും ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് ആ​സാ​ദ്-​എ​ര​ഞ്ഞി​ക്കോ​ത്ത് റോ​ഡ് ന​വീ​ക​ര​ണ സ​മ​യ​ത്ത് ഇ​രു​മ്പി​ന്റെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ങ്ഷ​നും ഇ​റ​ക്ക​വും വ​രു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് ബാ​രി​ക്കേ​ഡും ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

നെ​ടു​മ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റം​ക​യ​റു​മ്പോ​ഴും പി​ന്നോ​ട്ടൊ​ഴി​ഞ്ഞും അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​പ​ക​ടം ഭ​യ​ന്ന് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ നെ​ടു​മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ മ​ടി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രും നി​ര​വ​ധി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യു​ണ്ടാ​യി. റോ​ഡി​ൽ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​സൂ​ചി​ക ബോ​ർ​ഡു​ക​ളൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. കൊ​ടു​വ​ള്ളി ടൗ​ണി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ താ​മ​ര​ശ്ശേ​രി വ​ര​ട്യാ​ക്കി​ൽ റോ​ഡി​ലെ എ​ര​ഞ്ഞി​ക്കോ​ത്ത് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsMattupoilKoduvalli Azad Road
News Summary - Accidents are common in Mattupoil on Koduvalli Azad Road
Next Story