വിഷുദിനത്തിലെ വാഹനാപകടം കൊടുവള്ളിക്ക് ഞെട്ടലായി
text_fieldsകിഴക്കോത്ത് കച്ചേരി മുക്കിൽ അപകടത്തിൽ തകർന്ന സ്കൂട്ടറും കാറും
കൊടുവള്ളി:ആഘോഷപ്പൊലിമക്കിടെ വിഷുദിനത്തിൽ കൊടുവള്ളിയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എളേറ്റിൽ വട്ടോളി റോഡിലും ദേശീയ പാതയിലുമാണ് അപകടങ്ങൾ നടന്നത്. കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരി മുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പന്നൂർ പറയരുകണ്ടിയിൽ താമസിക്കുന്ന ഉമ്മു ഹഫ്സത്ത് (39) ആണ് മരണപ്പെട്ടത്. പാചക തൊഴിലാളിയായിരുന്നു ഇവർ. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
പന്നൂർ ഭാഗത്തുനിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഉമ്മു ഹഫ്സത്തിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്നയുടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കി. ദേശീയപാതയിൽ കൊടുവള്ളി ടൗണിലെ പെട്രോൾ പമ്പിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

