Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightപട്ടാപ്പകൽ കാട്ടുപന്നി...

പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; റിട്ട. അധ്യാപികക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; റിട്ട. അധ്യാപികക്ക് ഗുരുതര പരിക്ക്
cancel
camera_alt

പരിക്കുപറ്റിയ റിട്ട. അധ്യാപിക ആശുപത്രിയിൽ

കൊ​ടി​യ​ത്തൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു​പു​റ​മെ കാ​ട്ടു​പ​ന്നി​ക​ൾ പ​ട്ടാ​പ്പ​ക​ൽ മ​നു​ഷ്യ​ർ​ക്കു​നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ റി​ട്ട. അ​ധ്യാ​പി​ക​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ന​ടു​വ​ത്താ​നി​യി​ൽ ക്രി​സ്റ്റി​ന​ക്കാ​ണ് (74) കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വ​ല​തു കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തോ​ട്ടു​മു​ക്കം ഗ​വ. യു.​പി സ്കൂ​ളി​ന്റെ​യും സാ​ൻ​തോം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്റെ​യും ഇ​ട​യി​ൽ​വെ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​റ്റ​ത്ത് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൈ​യി​ന്റെ എ​ല്ലു​പൊ​ട്ടി പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കും കാ​ട്ടു​പ​ന്നി ഓ​ടി​ക്ക​യ​റി. പ​രി​ക്കേ​റ്റ ക്രി​സ്റ്റീ​ന​യെ ഉ​ട​നെ നാ​ട്ടു​കാ​ർ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ക്ക് ശ​സ്ത്ര​ക്രി​യ​വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തോ​ട്ടു​മു​ക്കം പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കൃ​ഷി​സ്ഥ​ല​ത്തും വീ​ട്ടു​മു​റ്റ​ത്തും ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryWild BoarTeacherKozhikode News
News Summary - Wild-boar-attack-Teacher-Injury
Next Story