‘മാധ്യമം’ ഹെൽത്ത് കെയറിന് വാദിറഹ്മ വിദ്യാർഥികളുടെ കാരുണ്യഹസ്തം
text_fieldsവാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച ‘മാധ്യമം’ ഹെൽത്ത് കെയർ ഫണ്ട് ‘മാധ്യമം’
സി.ഇ.ഒ പി.എം. സ്വാലിഹിന് പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് കൈമാറുന്നു
കൊടിയത്തൂർ: ‘മാധ്യമം’ ഹെൽത്ത് കെയറിനായി വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 2,46,838 രൂപ സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് ‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹിന് കൈമാറി. ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച വിദ്യാർഥികളെയും ക്ലാസിനെയും അനുമോദിച്ചു.
ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈൻ, ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന, പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ മേച്ചേരി, പി. റഈസ് എന്നിവർ സംബന്ധിച്ചു.

