Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightആക്രമണം തുടർക്കഥ:...

ആക്രമണം തുടർക്കഥ: രണ്ട് കുട്ടികളെ നീർനായ്​ കടിച്ചു

text_fields
bookmark_border
Two children bitten by otters
cancel

കൊ​ടി​യ​ത്തൂ​ർ: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നീ​ർ​നാ​യ്​ ആ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. കാ​രാ​ട്ട് കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന കാ​രാ​ട്ട് സു​ലൈ​മാ​െൻറ മ​ക്ക​ളാ​യ ഫി​ദ ഫാ​ത്തി​മ (12), മു​ഹ​മ്മ​ദ് ഫ​ർ​ഷി​ദ് (10) എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു മാ​സം മു​മ്പ്​ ഷി​യാ​ൻ എ​ന്ന പ​ത്താം ക്ലാ​സു​കാ​ര​നും ഇ​തേ സ്ഥ​ല​ത്തു​െ​വ​ച്ച് ക​ടി​യേ​റ്റി​രു​ന്നു.ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് നീ​ർ​നാ​​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, കോ​ട്ട​മു​ഴി, ഇ​ട​വ​ഴി​ക​ട​വ്, പു​തി​യൊ​ട്ടി​ൽ, ചാ​ല​ക്ക​ൽ, കാ​രാ​ട്ട്, പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​റ്റ​ക്കും കൂ​ട്ടാ​യും നീ​ർ​നാ​യ്​​ക്ക​ൾ വി​ഹ​രി​കു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​വ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​െൻറ ആ​ർ.​ആ​ർ.​ടി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍ക്ക് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കാ​നോ വ​സ്ത്രം ക​ഴു​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

വേ​ന​ൽ ക​ന​ത്താ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​രു​വ​ഴി​ഞ്ഞി​യെ​യാ​ണ്. നീ​ർ​നാ​​യു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​ര​ത്തി​നാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenotters
News Summary - Two children injured, biten
Next Story