Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightയുവാവിന് വെട്ടേറ്റു;...

യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ
cancel
camera_alt

യുവാവിന് വെട്ടേറ്റ കുളങ്ങരയിലെ സ്ഥലം വിരലടയാള വിദഗ്‌ധരും പൊലിസും പരിശോധിക്കുന്നു

കൊ​ടി​യ​ത്തൂ​ർ: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് കു​ള​ങ്ങ​ര​യി​ൽ ഒ​രാ​ൾ​ക്കു വെ​ട്ടേ​റ്റു. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി പി.​പി. സി​യാ​ഉ​ൽ ഹ​ഖി​നാ​ണ് വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട​ത്താ​യി സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ പി​ടി​യി​ലാ​യി. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്വ​ന്തം കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പൊ​ലീ​സ്​ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ൽ​വെ​ച്ച് പൊ​ലീ​സ്​ വാ​ഹ​നം കു​റു​കെ​യി​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

സി​യാ​ഉ​ൾ ഹ​ഖും പ്ര​തി ശി​ഹാ​ബു​ദ്ദീ​നും ത​മ്മി​ൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ അ​ക്ര​മ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​യാ​ഉ​ൾ ഹ​ഖി​നെ ആ​ദ്യം ഓ​മ​ശ്ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime NewsDefendant
Next Story