Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightവറ്റിവരളുന്നു നാട്...

വറ്റിവരളുന്നു നാട്...

text_fields
bookmark_border
drought
cancel

കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളക്ഷാമം രൂ​ക്ഷ​മാ​വു​ന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും അ​നു​ദി​നം വ​റ്റി വ​ര​ളു​ക​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ​യും ചാ​ലി​യാ​ർ പു​ഴ​യു​ടെ​യും പ​രി​സ​ര​ത്തെ ചി​ല കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത് പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് അ​മ്പ​ര​പ്പു​ള​വാ​ക്കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ വേ​ന​ൽ മ​ഴ കി​ട്ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തും ല​ഭി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ൽ ആ​ദ്യ വാ​ര​ത്തി​ൽ ത​ന്നെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യാ​ണ്. കോ​ട്ട​മ്മ​ൽ, കാ​ര​ക്കു​റ്റി, പ​ന്നി​ക്കോ​ട്, തോ​ട്ടു​മു​ക്കം, ചെ​റു​വാ​ടി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ് ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന പ​ല വീ​ട്ടു​കാ​രും പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്രി​യി​ക്കേ​ണ്ട ഗ​തി​യാ​ണ് പ​ല​പ്പോ​ഴും പൈ​പ്പ് വെ​ള്ളം ല​ഭി​ക്കാ​റി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

ഈ ​വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കു​ടി വെ​ള്ള​മെ​ത്തി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യി ട്ടു​ണ്ടെ​ങ്കി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി വെ​ള്ള​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DroughtSummer SeasonKozhikode News
News Summary - The land is drying up
Next Story