Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightചെറുവാടിയിലും...

ചെറുവാടിയിലും തെരുവുനായ്​ ശല്യം; പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

text_fields
bookmark_border
ചെറുവാടിയിലും തെരുവുനായ്​ ശല്യം; പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
cancel

കൊടിയത്തൂർ: ചെറുവാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.പുഴക്കരകളിലും ഫുട്‌ബാൾ ഗ്രൗണ്ടിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമാണ് നായ്ക്കൾ കൂട്ടമായി താവളമടിക്കുന്നത്. രാത്രിയിലോ ഒറ്റക്കോ പോകുന്നവരെ നായ്ക്കൾ ആക്രമിക്കുന്നതും ബൈക്കുകളുടെ പിന്നാലെ ഓടുന്നതും പതിവായിരിക്കയാണ്​.

വർധിച്ചുവരുന്ന തെരുവുനായ്​ ശല്യത്തിന്​ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്ക് യൂത്ത് ലീഗ് ചെറുവാടി ടൗൺ കമ്മിറ്റി നിവേദനം നൽകി.

യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നിയാസ് ചെറുവാടി, യൂത്ത് ലീഗ് ചെറുവാടി പ്രസിഡൻറ്​ കെ.വി. മുജീബ്, അസീസ് പുത്തലത്ത്, തൻസീഹ് കൂടത്തിൽ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petitioncheruvadiStreet god
Next Story