Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightസ്കൂൾ മുറ്റത്ത്...

സ്കൂൾ മുറ്റത്ത് ഉദ്യാനമൊരുക്കി എൻ.എസ്.എസ് വളന്റിയർമാർ

text_fields
bookmark_border
NSS Volunteers
cancel
camera_alt

‘ത​ന​തി​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ പി.​ടി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ്

സ്കീം ​യൂ​നി​റ്റ് സ്കൂ​ൾ കാ​മ്പ​സി​ൽ നിർമിച്ച ഉ​ദ്യാ​നം പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

കൊ​ടി​യ​ത്തൂ​ർ: പി.​ടി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റ് സ്കൂ​ൾ കാ​മ്പ​സി​ൽ മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​നം നി​ർ​മി​ച്ചു. ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നും പ​റ്റു​ന്ന രൂ​പ​ത്തി​ൽ ഇ​രി​പ്പി​ട​ങ്ങ​ള​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. സ്കൂ​ൾ അ​സം​ബ്ലി, മ​റ്റു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്കു​കൂ​ടി ​പ്ര​യോ​ജ​ന​പ്പെ​ടും.

നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ത​ന​തി​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ദ്യാ​നം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഏ​റ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം എം.​എ​ൽ.​എ പി.​കെ. ബ​ഷീ​ർ ത​ന​തി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ർ ബാ​ല​ത്തി​ൽ ബാ​പ്പു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, വാ​ർ​ഡ് മെം​ബ​ർ വി. ​ശം​ലൂ​ല​ത്ത്, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​സ്.​എ. നാ​സ​ർ, ഫ​സ​ൽ ബാ​ബു, പി.​സി. അ​ബൂ​ബ​ക്ക​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. സ​ലീം, പ്രോ​ഗ്രാം ഓ​ഫി​സ​ർ സി.​പി. സ​ഹീ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School YardNSS Volunteers
News Summary - NSS Volunteers Set Up Garden In School Yard
Next Story