Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightലൈ​ഫ് ഭ​വ​ന പ​ദ്ധ​തി;...

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; കൊ​ടി​യ​ത്തൂ​രി​ൽ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
life mission
cancel
camera_alt

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി മു​ഖേ​ന കൊ​ടി​യ​ത്തൂ​രി​ൽ നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ​ഷി​ബു നി​ർ​വ​ഹി​ക്കു​ന്നു

കൊ​ടി​യ​ത്തൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി മു​ഖേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം തൊ​ട്ടു​മു​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ള്ളി​ത്താ​ഴം സ്വ​ദേ​ശി മേ​രി തോ​ണി​ക്കു​ഴി​യി​ലി​ന് താ​ക്കോ​ൽ കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി, ലൈ​ഫ് പി.​എം.​വൈ.​കെ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം 110 വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി​യി​ൽ അർഹതയുള്ള എ​ല്ലാ​വ​ർ​ക്കും വീ​ട് ല​ഭി​ച്ച​തോ​ടെ കു​ന്ദ​മം​ഗ​ലം ബ്ലോ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ ല​ഭി​ച്ച​തും കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. സം​സ്ഥാ​ന വി​ഹി​ത​വും ജി​ല്ല, ബ്ലോ​ക്ക് വി​ഹി​ത​വും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ട്‌ കോ​ടി രൂ​പ ലോ​ണെ​ടു​ത്തു​മാ​ണ് പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

പ​ദ്ധ​തി മു​ഖേ​ന വീ​ട് ല​ഭി​ച്ച എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​ന്നാം​ഘ​ട്ട സ​ഹാ​യ​ധ​നം ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​സ് പ്ര​സി​ഡ​ന്റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ​മാ​രാ​യ ബാ​ബു പോ​ലു​കു​ന്ന​ത്ത്, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, ബ്ലോ​ക്ക് അം​ഗം അ​ഡ്വ. സു​ഫി​യാ​ൻ ചെ​റു​വാ​ടി, മെം​ബ​ർ​മാ​രാ​യ ഷി​ഹാ​ബ് മാ​ട്ടു​മു​റി, ക​രീം പ​ഴ​ങ്ക​ൽ, മ​ജീ​ദ് രി​ഹ്‍ല, ഷം​ലൂ​ല​ത്ത്, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life MissionKozhikode News
News Summary - Life mission- Handover of keys to houses in Kodiyathur
Next Story