Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്താർബുദം; പ്ലസ് ടു വിദ്യാർഥിയുടെ ചികിത്സക്ക് നാട് ഒരുമിക്കുന്നു
text_fieldsbookmark_border
അൽത്താഫ്
കൊടിയത്തൂർ: രക്താർബുദം ബാധിച്ച് ചികിത്സക്കായി വലിയ സംഖ്യ കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അൽത്താഫിനായി നാട്ടുകാരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിക്കുന്നു.
ഗോതമ്പ റോഡ് ചെറുതോട് ഹനീഫയുടെയും സാനിതയുടെയും മകനായ അൽത്താഫ് ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രോഗം ബാധിച്ചതിനെ തുടർന്ന് വളരെ വേഗം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവർ രക്ഷാധികാരികളായി ചികിത്സ സഹായ കമ്മിറ്റി ഉണ്ടാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Next Story

