കൊടിയത്തൂരിൽ ഹജ്ജ് സേവന ഡെസ്ക്
text_fieldsകൊടിയത്തൂർ : ഹജ്ജുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങൾക്കായി കുടിയത്തൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പ്രദേശത്തുനിന്ന് വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് മഹല്ലിന് കീഴിൽ കാലങ്ങളായി എല്ലാവിധ സേവന പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി അടുത്ത വർഷത്തേക്കുള്ള ഹജ്ജിന് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് മഹല്ലിനു കീഴിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
ഹെൽപ്പ് ഡെസ്‌കിൻ്റെ ഉദ്ഘാടനം മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം മൗലവി നിർവഹിച്ചു. സിറാജുൽ ഇസ് ലാം മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാഷാ പണ്ഡിതൻ ഡോ. ജലീൽ മുഖ്യാതിഥിയായി. ഹജ്ജ് ട്രെയിനറും മഹല്ല് ഹറജ്ജ് സെൽ കൺവീനറുമായ എ.എം. ബഷീർ മാസ്റ്റർ മഹല്ല് ഭാരവാഹികളായ അഡ്വ. ഉമർ പുതിയോട്ടിൽ ടി.ടി. അബ്ദുറഹിമാൻ, കെ.എം. മുനവ്വർ നാസർ മാസ്റ്റർ, കണ്ണാട്ടിൽ എ.എം. ജസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

