Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkng100 കെ.വൈ....

kng100 കെ.വൈ. നിസാമുദ്ദീൻ ഫാളിലി എസ്.എസ്.എഫ് സംസ്ഥാന ​​പ്രസിഡൻറ്​

text_fields
bookmark_border
തലശ്ശേരി: സുന്നി സ്​റ്റുഡൻറ്​സ്​ ഫെഡറേഷൻ (എസ്.എസ്.എഫ്) സംസ്ഥാന ​​പ്രസിഡൻറായി കെ.വൈ. നിസാമുദ്ദീൻ ഫാളിലിയെ (കൊല്ലം) തെര​െഞ്ഞടുത്തു. സി.എൻ. ജാഫർ സ്വാദിഖ് (കാസർകോട്) ജന.സെക്രട്ടറിയായും ജാബിർ സഖാഫി (പാലക്കാട്) ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാർ: ഹാമിദലി സഖാഫി (കോഴിക്കോട്), കെ.ബി. ബഷീർ (തൃശൂർ), സി.ആർ. കുഞ്ഞുമുഹമ്മദ് (കോഴിക്കോട്), മുഹമ്മദ് നിയാസ് (കോഴിക്കോട്), ഫിർദൗസ് സഖാഫി (കണ്ണൂർ), മുഹമ്മദ് റാഫി (തിരുവനന്തപുരം), സയ്യിദ് ആശിഖ് കോയ (കൊല്ലം), എം. ജുബൈർ (മലപ്പുറം വെസ്​റ്റ്​), സി.കെ. ശബീറലി (മലപ്പുറം ഈസ്​റ്റ്​), ഡോ. അബൂബക്കർ (മലപ്പുറം വെസ്​റ്റ്​), മുഹമ്മദ് ജാബിർ (കോഴിക്കോട്). സെക്ര​​േട്ടറിയറ്റ്​ അംഗങ്ങൾ: സയ്യിദ് മുനീറുൽ അഹ്ദൽ (കാസർകോട്), മുഹമ്മദ് നൗഫൽ (പാലക്കാട്), സി.കെ. റാഷിദ്‌ ബുഖാരി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എൻ.എം. സ്വാദിഖ് സഖാഫി, എസ്.എസ്.എഫ് ദേശീയ സെക്രട്ടറി എം. അബ്​ദുൽ മജീദ് എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ ഉദ്ഘാടനം ചെയ്​തു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്​ദുറഹ്​മാൻ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ്​ ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ്​ സുഹൈറുദ്ദീൻ നൂറാനി, അബ്​ദുൽ റഷീദ് നരിക്കോട്, കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, പ്രഫ.യു.സി. അബ്​ദുൽ മജീദ്, റാശിദ് ബുഖാരി, എ.പി. മുഹമ്മദ് അശ്ഹർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story