കോഴിക്കോട്: മാധ്യമം സബ് എഡിറ്റർ കെ.എം. റഷീദിന്റെ 'നിഴലിനെ ഓടിക്കുന്ന വിദ്യ' കവിത സമാഹാരം എഴുത്തുകാരൻ യു.കെ. കുമാരൻ, പി.കെ. പാറക്കടവിന് നൽകി പ്രകാശനം ചെയ്തു. മാധ്യമം റിക്രിയേഷൻ ക്ലബ് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണച്ചടങ്ങിലായിരുന്നു പ്രകാശനം.
കോഴിക്കോട് സബ് ജഡ്ജി എം.പി. ഷൈജൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമം റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, മാധ്യമം സീനിയർ അഡ്മിൻ മാനേജർ കെ.എ. ആസിഫ്, മാധ്യമം റിക്രിയേഷൻ ക്ലബ് കോഴിക്കോട് പ്രസിഡന്റ് എ. ബിജുനാഥ്, പി. ശംസുദ്ദീൻ, കെ.എം. റഷീദ് എന്നിവർ സംസാരിച്ചു.
റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എൻ. രാജീവ് സ്വാഗതവും ട്രഷറർ കെ.ടി. സദ്റുദ്ദീൻ നന്ദിയും പറഞ്ഞു. 63 കവിതകൾ ഉൾക്കൊള്ളുന്ന പുസ്തകം കോട്ടയം നാഷനൽ ബുക്സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്.