കിഴക്കൻ നോട്ടും വാൾകൊക്കനും കാപ്പാട് തീരത്ത്
text_fieldsകാപ്പാട് വിരുന്നെത്തിയ കിഴക്കൻ നോട്ട് പക്ഷികൾ
പേരാമ്പ്ര: അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായി പ്രഖ്യാപിച്ച കിഴക്കൻ നോട്ടും വാൾകൊക്കനും കാപ്പാട് തീരത്തു വിരുന്നുവന്നു. മൂന്നു വീതം പക്ഷികളാണ് സന്ദർശകരായി എത്തിയിരിക്കുന്നതെന്ന് പക്ഷിഗവേഷകനും പേരാമ്പ്ര ഡിഗ്നിറ്റി കോളജ് അധ്യാപകനുമായ ഡോ. അബ്ദുല്ല പാലേരി പറഞ്ഞു. സൈബീരിയയിലും റഷ്യയിലും കൂടുകൂട്ടുന്ന കിഴക്കൻ നോട്ട് പക്ഷികൾ ശിശിര കാലത്താണ് ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നത്.
വടക്കേ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമാണ് വാൾകൊക്കൻ പക്ഷികൾ കേരളത്തിൽ എത്തുന്നത്. കക്കകളും മത്സ്യങ്ങളും ഞണ്ടുകളും ചെറിയ കടൽ ജീവികളുമാണ് ഇവയുടെ ഭക്ഷണം. ആവാസ നാശവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ പക്ഷികളുടെ എണ്ണം കുറയാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമായും ഭക്ഷണ ലഭ്യതയും സുരക്ഷയുമാണ് വിവിധയിനം ദേശാടകരെ കാപ്പാട് തീരത്തേക്ക് ആകർഷിക്കുന്നത്.
തീരത്തു പരുന്തുകളും കാക്കകളും മനുഷ്യരും ശല്യം ചെയ്താൽ പക്ഷികൾ കടൽപ്പാറകളിൽ അഭയം തേടും. കല്ലുരുട്ടിക്കാട,പച്ചക്കാലി,മണൽക്കോഴികൾ തുടങ്ങിയ ദേശാടനപ്പക്ഷികളും കാപ്പാട് വിരുന്നു വന്നിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

