Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുംക്രൂരത;...

കൊടുംക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ ​ ​റോഡിലേക്ക്​ വലിച്ചെറിഞ്ഞു കൊന്നു

text_fields
bookmark_border
cat
cancel
camera_alt

കാറിൽനിന്ന് റോഡിലേക്കെറിഞ്ഞ് ഗുരുതര പരിക്കേറ്റ പൂച്ചക്കുഞ്ഞുങ്ങളെ ജില്ല മൃഗാശുപത്രിയിലെ ഡോക്ടർ പരിശോധിക്കുന്നു

ചേ​ള​ന്നൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ​നി​ന്ന് പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ലേ​ക്കെ​റി​ഞ്ഞ് ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത. കാ​റിെൻറ ബോ​ഡി​യി​ൽ ത​ട്ടി റോ​ഡി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് പി​ട​ഞ്ഞ പൂ​ച്ച​ക​ളെ ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ഴി​ക്കോ​ട്- ബാ​ലു​ശ്ശേ​രി റോ​ഡി​ൽ ക​ക്കോ​ടി​മു​ക്കി​നും കു​മാ​ര​സ്വാ​മി​ക്കും ഇ​ട​യി​ലാ​ണ് ക്രൂ​ര സം​ഭ​വം. ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​ൽ​വ​ർ നി​റ​മു​ള്ള കാ​റി​ൽ​നി​ന്നാ​ണ് ചി​ല്ല് താ​ഴ്ത്തി പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

കാ​ർ പെ​ട്ടെ​ന്ന് ഓ​ടി​ച്ചു​പോ​വു​ക​യും ചെ​യ്തു. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പൂ​ച്ച​ക​ളെ സൈ​ഡി​ലേ​ക്ക് മാ​റ്റി വെ​ള്ളം ന​ൽ​കി. ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ പി. ​ഷ​നോ​ജ് ലാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​മെ​ത്തി പി​ട​യു​ന്ന പൂ​ച്ച​ക​ളെ കൊ​ട്ട​യി​ലാ​ക്കി ഉ​ട​ൻ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടും ച​ത്ത​താ​യി ഡോ​ക്ട​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് പൊ​ലീ​സിെൻറ കാ​മ​റ​യി​ൽ പൂ​ച്ച​യെ വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ത്തി​ന് ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെൻറ് വി​ഭാ​ഗ​ത്തെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ദൃ​ശ്യം ല​ഭ്യ​മാ​യി​ല്ല. ച​ത്ത പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ പി​ന്നീ​ട് ഷ​നോ​ജ് ത​ന്നെ കു​ഴി​ച്ചി​ട്ടു. നേ​ര​ത്തെ ക​ക്കോ​ടി ഭാ​ഗ​ത്തും സ​മാ​ന​സം​ഭ​വം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitten
News Summary - kittens were dragged into the road and killed
Next Story