Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​ണ്ഡ​ല​ത്തിൻെറ...

മ​ണ്ഡ​ല​ത്തിൻെറ വി​ക​സ​ന​ത്തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ൽ പ​ണം അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​ൽ സ​ന്തോ​ഷം -ഡോ. ​എം.​കെ.​ മു​നീ​ർ

text_fields
bookmark_border
മ​ണ്ഡ​ല​ത്തിൻെറ വി​ക​സ​ന​ത്തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ൽ പ​ണം അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​ൽ സ​ന്തോ​ഷം -ഡോ. ​എം.​കെ.​ മു​നീ​ർ
cancel

മ​ണ്ഡ​ല​ത്തിെൻറ വി​ക​സ​ന​ത്തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ൽ പ​ണം അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെന്ന് കോ​ഴി​ക്കോ​ട്​ സൗ​ത്ത്​ എം.​എ​ൽ.​എ ഡോ.​എം.​കെ.​മു​നീ​ർ. എ​ന്നാ​ൽ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളെ​യ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് സൗ​ത്തി​ന് ചെ​റി​യ തു​ക​യാ​ണ് ല​ഭി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.

ന​ഗ​ര​ത്തി​െൻറ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ

ന​ഗ​ര​ഹൃ​ദ​യ​മു​ൾ​ക്കൊ​ള്ളു​ന്ന കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, സൗ​ത്ത്​ മ​ണ്ഡ​ല​ത്തിെൻറ മു​ഖഛാ​യ മാ​റ്റു​ന്ന വി​ക​സ​ന​മാ​ണ് കി​ഫ്ബി വ​ഴി വ​രി​ക. കാ​ര​പ്പ​റ​മ്പ്-​ബാ​ലു​ശ്ശേ​രി റോ​ഡും വെ​സ്​​റ്റ്​​ഹി​ൽ ചു​ങ്കം റോ​ഡും ഗ​വ.​ ബീ​ച്ച് ആ​ശു​പ​ത്രി​യും തീ​ര​ദേ​ശ റോ​ഡു​മെ​ല്ലാം പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം മാ​റും.​

മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് ഹൈ​സ്കൂ​ളികോ​ഴി​ക്കോ​ട്​ സൗ​ത്ത്​ എം.​എ​ൽ.​എ ഡോ.​എം.​കെ.​മു​നീ​ർ​ന് അ​ഞ്ച് കോ​ടി​യു​ടെ വി​ക​സ​നം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി കോ​ഴി​ക്കോ​ട് നോ​ർത്ത് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ പൊ​തുവി​ദ്യാ​ല​യ വി​ക​സ​ന പ​ദ്ധ​തി​യാ​യ '​പ്രി​സം പ​ദ്ധ​തി'​യി​ൽ ഉ​ൾ​പ്പെ​ട്ട സ്കൂ​ളാ​ണി​ണി​ത്. ആ​കെ 15 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്രി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്​കൂ​ളി​ൽ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് കി​ഫ്ബി വ​ഴി തു​ട​ങ്ങി​യ​ത്. ഒ​മ്പ​ത് കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്തി​ക​ളാ​ണ് മൊ​ത്തം. മ​റ്റൊ​രു പ്രി​സം സ്കൂ​ളാ​യ കാ​ര​പ്പറ​മ്പ് ഹ​യ​ർ സെ​ക്ക​ൻഡറി​യി​ൽ 12 കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഒ​രു കോ​ടി കി​ഫ്ബി ഫ​ണ്ടും കി​ട്ടി​ക്ക​ഴി​ഞ്ഞു. ആ​കെ 13 കോ​ടി​യു​ടെ​താ​ണ് ഇ​വി​ട​ത്തെ പ്ര​വൃ​ത്തി​ക​ൾ. ഈ​സ്​​റ്റ്​​ഹി​ൽ ഹ​യ​ർ സെ​ക്ക​​ൻഡറി സ്കൂ​ളി​ൽ കി​ഫ്ബി ഫ​ണ്ട് ഒ​രു കോ​ടി​യാ​ണ്. മൊ​ത്തം ഒ​മ്പ​ത് കോ​ടി​യു​ടെ വി​ക​സ​നം.

ഡോ.​എം.​കെ.​ മു​നീ​ര്‍ എം.​എ​ല്‍.​എയു​ടെ സൗ​ത്ത്​ മ​ണ്ഡ​ല​ത്തി​ൽ നൂ​റു​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്തി​ക​ളാ​ണ് കി​ഫ്ബി വ​ഴി വ​രി​ക.

76 കോ​ടി​യു​ടെ പ​ണി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. പു​തി​യ​പാ​ല​ത്തെ പാ​ലം നി​ര്‍മാ​ണ​ത്തി​ന് 60 കോ​ടി വ​ക​യി​രു​ത്തി. പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ​പാ​ലം പ​ണി​ക്ക് 18 കോ​ടി​യോ​ളം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. മീ​ഞ്ച​ന്ത സ്‌​കൂ​ളി​നെ മി​ക​വി​​െൻറ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ന​വീ​ക​രി​ച്ച ആ​ഴ്ച​വ​ട്ടം ഗ​വ.​സ്‌​കൂ​ളി​ലെ തു​ട​ര്‍ പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി മൂ​ന്നു​കോ​ടി​യും കു​റ്റി​ച്ചി​റ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, അ​ച്യൂ​ത​ന്‍ ഗേ​ള്‍സ്​ സ്‌​കൂ​ള്‍, ചാ​ല​പ്പു​റം ഗേ​ള്‍സ് സ്‌​കൂ​ള്‍, പൊ​ക്കു​ന്ന് എ​ല്‍പി​സ്‌​കൂ​ള്‍, പ​ള്ളി​ക്ക​ണ്ടി ജി.​യു.​പി.​എ​സ് എ​ന്നി​വ​ക്ക് ഒ​രു​കോ​ടി വീ​ത​വും നീ​ക്കി​വ​ച്ചു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story