Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ​ർ​ഷ​ങ്ങ​ളാ​യി...

വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​റ്റ​യ​ടി​ക്ക് കി​ട്ടു​ന്ന അ​വ​സ്ഥ ​വ​ന്ന​ു -എ. ​പ്ര​ദീ​പ്​ കു​മാ​ർ

text_fields
bookmark_border
വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​റ്റ​യ​ടി​ക്ക് കി​ട്ടു​ന്ന അ​വ​സ്ഥ ​വ​ന്ന​ു -എ. ​പ്ര​ദീ​പ്​ കു​മാ​ർ
cancel

കേ​ര​ള​ത്തി​ൽ ഒ​രു സ​ർ​ക്കാ​റി​നും ആ​ലോ​ചി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധ​മു​ള്ള വി​ക​സ​ന​മാ​ണ് ന​ട​പ്പാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​റ്റ​യ​ടി​ക്ക് കി​ട്ടു​ന്ന അ​വ​സ്ഥ​വ​ന്ന​താ​യും കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത്​ എം.​എ​ൽ.​എ എ. ​പ്ര​ദീ​പ്​ കു​മാ​ർ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​െൻറ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ

ന​ഗ​ര​ഹൃ​ദ​യ​മു​ൾ​ക്കൊ​ള്ളു​ന്ന കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, സൗ​ത്ത്​ മ​ണ്ഡ​ല​ത്തിെൻറ മു​ഖഛാ​യ മാ​റ്റു​ന്ന വി​ക​സ​ന​മാ​ണ് കി​ഫ്ബി വ​ഴി വ​രി​ക. കാ​ര​പ്പ​റ​മ്പ്-​ബാ​ലു​ശ്ശേ​രി റോ​ഡും വെ​സ്​​റ്റ്​​ഹി​ൽ ചു​ങ്കം റോ​ഡും ഗ​വ.​ ബീ​ച്ച് ആ​ശു​പ​ത്രി​യും തീ​ര​ദേ​ശ റോ​ഡു​മെ​ല്ലാം പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം മാ​റും.​

മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് ഹൈ​സ്കൂ​ളി​ന് അ​ഞ്ച് കോ​ടി​യു​ടെ വി​ക​സ​നം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി കോ​ഴി​ക്കോ​ട് നോ​ർത്ത് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ പൊ​തുവി​ദ്യാ​ല​യ വി​ക​സ​ന പ​ദ്ധ​തി​യാ​യ '​പ്രി​സം പ​ദ്ധ​തി'​യി​ൽ ഉ​ൾ​പ്പെ​ട്ട സ്കൂ​ളാ​ണി​ണി​ത്. ആ​കെ 15 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്രി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്​കൂ​ളി​ൽ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് കി​ഫ്ബി വ​ഴി തു​ട​ങ്ങി​യ​ത്. ഒ​മ്പ​ത് കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്തി​ക​ളാ​ണ് മൊ​ത്തം. മ​റ്റൊ​രു പ്രി​സം സ്കൂ​ളാ​യ കാ​ര​പ്പറ​മ്പ് ഹ​യ​ർ സെ​ക്ക​ൻഡറി​യി​ൽ 12 കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഒ​രു കോ​ടി കി​ഫ്ബി ഫ​ണ്ടും കി​ട്ടി​ക്ക​ഴി​ഞ്ഞു. ആ​കെ 13 കോ​ടി​യു​ടെ​താ​ണ് ഇ​വി​ട​ത്തെ പ്ര​വൃ​ത്തി​ക​ൾ. ഈ​സ്​​റ്റ്​​ഹി​ൽ ഹ​യ​ർ സെ​ക്ക​​ൻഡറി സ്കൂ​ളി​ൽ കി​ഫ്ബി ഫ​ണ്ട് ഒ​രു കോ​ടി​യാ​ണ്. മൊ​ത്തം ഒ​മ്പ​ത് കോ​ടി​യു​ടെ വി​ക​സ​നം.

ഡോ.​എം.​കെ.​ മു​നീ​ര്‍ എം.​എ​ല്‍.​എയു​ടെ സൗ​ത്ത്​ മ​ണ്ഡ​ല​ത്തി​ൽ നൂ​റു​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്തി​ക​ളാ​ണ് കി​ഫ്ബി വ​ഴി വ​രി​ക.

76 കോ​ടി​യു​ടെ പ​ണി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. പു​തി​യ​പാ​ല​ത്തെ പാ​ലം നി​ര്‍മാ​ണ​ത്തി​ന് 60 കോ​ടി വ​ക​യി​രു​ത്തി. പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ​പാ​ലം പ​ണി​ക്ക് 18 കോ​ടി​യോ​ളം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞു. മീ​ഞ്ച​ന്ത സ്‌​കൂ​ളി​നെ മി​ക​വി​​െൻറ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ന​വീ​ക​രി​ച്ച ആ​ഴ്ച​വ​ട്ടം ഗ​വ.​സ്‌​കൂ​ളി​ലെ തു​ട​ര്‍ പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി മൂ​ന്നു​കോ​ടി​യും കു​റ്റി​ച്ചി​റ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, അ​ച്യൂ​ത​ന്‍ ഗേ​ള്‍സ്​ സ്‌​കൂ​ള്‍, ചാ​ല​പ്പു​റം ഗേ​ള്‍സ് സ്‌​കൂ​ള്‍, പൊ​ക്കു​ന്ന് എ​ല്‍പി​സ്‌​കൂ​ള്‍, പ​ള്ളി​ക്ക​ണ്ടി ജി.​യു.​പി.​എ​സ് എ​ന്നി​വ​ക്ക് ഒ​രു​കോ​ടി വീ​ത​വും നീ​ക്കി​വ​ച്ചു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story