നൂറു വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ കോരപ്പുഴ പാലത്തിെൻറപുനർ നിർമ്മാണം25 കോടി രൂപ വകയിരുത്തി തുടങ്ങി.അവസാന ഘട്ട പ്രവ്യത്തിയാണ് നടക്കുന്നത്.പയമ്പ്ര ഗവ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചു കോടി രൂപ ചെലവഴിച്ചാണ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കൊളത്തൂർ ജി എച്ച്.എസ്.എസ് നവീകരിക്കുന്നത്.
കോഴിക്കോട് -ബാലുശേരി റോഡിെൻറ വീതി കൂട്ടലിന് 89കോടി നിർമാണത്തിനും നാല് കോടി ഭൂമി ഏറ്റെടുക്കലിനുമാണ് അനുവദിച്ചത്. പൂളക്കടവ് പാലം കം റെഗുലേറ്റർ ബ്രിഡ്ജിന്റെ നിർമാണത്തിന് 30 കോടിയാണ് പദ്ധതി സമർപ്പിച്ചത്.
പുതിയ വികസംസ്കാരത്തിന് സംസ്ഥാനത്ത് തുടക്കമിടുന്ന പദ്ധതിയാണ് കിഫ്ബി. കിഫ്ബി പൊള്ളയായ അവകാശ വാദമല്ല, മറിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള പദ്ധതിയാണ്. കേരളത്തിെൻറ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ പദ്ധതിക്ക് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.