സ്വർണക്കടത്തുകാരിൽനിന്ന് കേരളത്തെ മോചിപ്പിക്കണം –കെ. മുരളീധരൻ
text_fieldsകോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുറ്റംപൊയിലിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര: സ്വർണക്കടത്തുകാരിൽനിന്നു കേരളത്തെ രക്ഷിക്കാൻ നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുറ്റംപൊയിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. അയ്യൂബ് അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദൻ, രാജൻ മരുതേരി, പി.കെ. രാഗേഷ്, പി.ജെ. തോമസ്, പി.എസ്. സുനിൽകുമാർ, കെ.സി. രവീന്ദ്രൻ, റഷീദ് തളിയോത്ത്, കെ.പി. മുജീബ്, പൊയിൽ സുരേന്ദ്രൻ, എൻ.കെ. ശ്രീജിത്ത്, എൻ.എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സി.വി. ബാലകൃഷ്ണൻ, ബിജു കാവിൽ, ഡോ. എം. ഹരിപ്രിയ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. മജീഷ് കാരയാട് നാടൻപാട്ട് അവതരിപ്പിച്ചു.

