ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം- കേരള പൊലീസ് അസോസിയേഷൻ
text_fieldsകോഴിക്കോട്: 24 മണിക്കൂറും ഡ്യൂട്ടി നിർവഹിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽ വിഭാഗമെന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല കൺവെൻഷൻ അവശ്യപ്പെട്ടു. വടകര ടൗൺഹാളിൽ നടന്ന കൺവെൻഷൻ രാജ്യസഭ എം.പി അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി പി.എം. പ്രദീപ്, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് അഭിജിത്ത് ജി.പി, കെ.പി.ഒ.എ ജില്ല സെക്രട്ടറി എ. വിജയൻ, കെ.പി.എ സിറ്റി ജില്ല സെക്രട്ടറി വി.പി. പവിത്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.പി.എ സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ഷിനോദാസ് സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി കെ.കെ. ഗിരീഷ് പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ പി. സുഖിലേഷ് വരവ് ചിലവ് കണക്കും ജില്ല കമ്മിറ്റി അംഗം ടി.പി. ശോഭ പ്രമേയവും അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് സുധീഷ് വള്ള്യാട് അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ എം. ഷനോജ് സ്വാഗതവും ചെയർമാൻ പ്രജീഷ് പറമ്പത്ത് നന്ദിയും പറഞ്ഞു. കൺവെൻഷെൻറ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ധീരോചിതമായ ഇടപടലിലൂടെ മനുഷ്യ ജീവൻ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അനുമോദനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.