സർക്കാറിന്റെ ദുർവ്യയം: കേരളം സാമ്പത്തിക ദുഃസ്ഥിതിയിലായി -വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: നികുതി കൃത്യമായി പിരിക്കാത്തതും ദുർചെലവ് കൂടിയതും സംസ്ഥാനത്തിന് സാമ്പത്തിക ദുഃസ്ഥിതിയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാവശ്യചെലവ് ചുവന്ന മഷി ഉപയോഗിച്ച് വെട്ടുന്ന രീതി ധനവകുപ്പ് ഒഴിവാക്കി. പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ധനവകുപ്പറിയാത്ത പദ്ധതികൾപോലും മന്ത്രിസഭയിൽ അവതരിപ്പിച്ച് പാസാക്കുകയാണ്. കോവിഡ് കാലത്താണിത് കൂടുതൽ നടന്നത്. വാറ്റിലെ നികുതി സംവിധാനമാണ് ഇപ്പോഴും ജി.എസ്.ടിയിലുള്ളത്. ഇതിന് മാറ്റമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മെഡിസെപ് ഇൻഷുറൻസിൽ പോലും കബളിപ്പിക്കലാണ്. പ്രധാന ആശുപത്രികളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. പി.എം. നിയാസ്, പി.എം. അബ്ദുറഹിമാൻ, രാജൻ ഗുരുക്കൾ, എം.പി. വേലായുധൻ, അഡ്വ. എം. രാജൻ, കെ.സി. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കെ.സി. ജോസഫ്, ആര്യാടൻ ഷൗക്കത്ത്, ജി. പരമേശ്വരൻ നായർ, ടി.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.