Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസ്സുകാരന് തുണയായി ഫയർഫോഴ്സ്, വിഡിയോ കാണാം
text_fieldsbookmark_border
കോഴിക്കോട്: പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസ്സുകാരന് അശ്വാസമായി ഫയർഫോഴ്സ്. കോഴിക്കോ് മെക്കാവ് സ്വദേശിയായ വിനുവിന്‍റെ മകൻ അബേലിന്‍റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. വീട്ടുകാർ രക്ഷിക്കാനായി പ്രയത്നിച്ചെങ്കിലും സാധിക്കാത്തതിനാൽ ഫയർഫോഴ്സിനെ സമീപിക്കുകയായിരുന്നു.
പാത്രം തലയിൽ കുടുങ്ങിയ നിലയിൽ സ്റ്റേഷനിലെത്തിയ കുട്ടിക്കായി വളരെ കരുതലോടെ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മുക്കം സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീൻ പി.ഐ, സീനിയർ ഫയർ ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

