കർഷകരെ വിധേയരാക്കുക സർക്കാർ ലക്ഷ്യം –കെ.ഇ.എൻ കുഞ്ഞഹമ്മദ്
text_fieldsപു.ക.സ ബാലുശ്ശേരി മേഖല കമ്മിറ്റി ബാലുശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബാലുശ്ശേരി: 'ഒരേയൊരിന്ത്യ ഒരൊറ്റ വിപണി' പുതിയ കോർപറേറ്റ് തന്ത്രത്തിലേക്ക് മോദി സർക്കാർ നീങ്ങുന്നതാണ് വർത്തമാന കാല ദുരന്തമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. കർഷകരുടെ ട്രാക്ടറുകളും അധികാരത്തിെൻറ ബുൾഡോസറുകളും എന്ന പേരിൽ പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിധേയരാകാൻ ചരിത്രപരമായി തന്നെ പരിശീലിക്കപ്പെട്ട ജനതയാണ് ഇന്ത്യയിലുള്ളത്. ജാതി മേൽക്കോയ്മയാണ് അതിെൻറ അടിത്തറ. കാർഷിക നിയമഭേദഗതിയിലൂടെ ഇന്ത്യയുടെ നട്ടെല്ലായ കർഷകജനതയെ തന്നെ വിധേയത്വത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമെന്നും കെ.ഇ.എൻ. പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയൻ മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. വേണു അമ്പലപ്പാട്, പി.കെ. വിനീഷ്, സി.കെ. സതീഷ് കുമാർ, സി.പി. സബീഷ് എന്നിവർ സംസാരിച്ചു. പി.കെ. മുരളി സ്വാഗതവും പരീത് കോക്കല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

