Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 5:30 AM IST Updated On
date_range 6 May 2021 5:30 AM ISTKC LEAD മഴക്ക് മുേമ്പ തീരും വെസ്റ്റ്ഹിൽ മേഖലയിൽ മൂന്നാമത്തെ കുളം നവീകരണം
text_fieldsbookmark_border
കോഴിക്കോട്: കഴിഞ്ഞ ലോക്ഡൗണിന് തൊട്ട് മുമ്പ് തുടങ്ങിയ വരക്കല്‍ ദുര്‍ഗാദേവി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. 45 ലക്ഷം രൂപ ചെലവിലുള്ള നവീകരണമാണ് പൂർത്തിയാവുന്നത്. കുളം ആഴം കൂട്ടി ചുറ്റും കൂറ്റൻ കരിങ്കൽകെട്ടുകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ഒരുഭാഗം റെയിൽവേ ലൈനായതിനാൽ ആഭാഗം പ്രത്യേക സുരക്ഷാമാനദണ്ഡങ്ങളിലാണ് പണി നടക്കുന്നത്. പ്രത്യേക ശ്രദ്ധവേണ്ട പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി. ഇനിയുള്ള നിർമാണം എളുപ്പം തീർക്കാവുന്നവയാണ്. മഴക്ക് മുമ്പ് മുഴുവൻ പണിയും തീരുമെന്ന് അധികൃതർ പറഞ്ഞു. ചെങ്കല്‍ പടവുകളും കരിങ്കൽ നിരത്തിയ നടപ്പാതയും ഇരിപ്പിടങ്ങളും അലങ്കാരവിളക്കുകളും എല്ലാം അടങ്ങുന്നതാണ് നവീകരണം. 44 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കുളത്തിന് എ. പ്രദീപ് കുമാർ എം.എൽ.എയുടെ 45 ലക്ഷം രൂപയാണ് ആദ്യഗഡുവായി ലഭിച്ചത്. ജലസേചന വകുപ്പിൻെറ മേൽനോട്ടത്തിൽ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. കുളത്തിന് സമീപം റോഡിനോട് ചേർന്ന് ചെറിയ ഉദ്യാനവും ഒരുക്കും. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 23 നായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം. കുളപ്പുര, ടൈലിടൽ തുടങ്ങി തുടർ പ്രവർത്തനങ്ങൾക്കായി വീണ്ടും തുക ലഭ്യമാക്കേണ്ടിവരും. വരക്കല്‍ ക്ഷേത്രത്തിന് തൊട്ട് മുന്നിലാണ് കുളം നവീകരണം. തൊട്ടടുത്ത് താമരക്കുളം, വെസ്റ്റ്ഹിൽ ദേശീയ പാതയോരത്ത് ഗരുഡൻ കുളം എന്നിവയുടെ നവീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. േക്ഷത്രക്കുളം കൂടി നന്നാവുന്നതോടെ വെസ്റ്റ്ഹിൽ മേഖലയിൽ തൊട്ടടുത്ത് ശുദ്ധജലവുമായി മൂന്ന് കുളങ്ങളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story