Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkc lead സെൻട്രൽ...

kc lead സെൻട്രൽ മാർക്കറ്റിൽ കടുത്ത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്​: ​മാർക്കറ്റുകളും ഹാർബറുകളും പരിശോധിച്ചതിൽ സെൻട്രൽ മാർക്കറ്റിൽ അനിയന്ത്രിതമായ ജനക്കൂട്ടം കാണാനിടയായതിനെ തുടർന്ന്​ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. മാർക്കറ്റിലെ കച്ചവടക്കാരുടെ പ്രതിനിധികളുടെ യോഗത്തിലാണ്​ ധാരണ. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ഹെൽത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, നഗരസഭ സെക്രട്ടറി, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെയുള്ള മാർക്കറ്റുകളും ഹാർബറുകളും പരിശോധിച്ചതിൽ സെൻട്രൽ മാർക്കറ്റിൽ അനിയന്ത്രിതമായ ജനക്കൂട്ടം കാണാനിടയായത് കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്നതിന്​ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. യോഗത്തിൽ ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജയശ്രീ, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ കെ. ശിവദാസ്, എച്ച്.ഐ ശിവൻ, പൊലീസ്, മാർക്കറ്റിലെ വിവിധ സെക്​ഷനിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രധാന തീരുമാനങ്ങൾ: -മാർക്കറ്റിൽ മൊത്ത മത്സ്യവ്യാപാരം രാവിലെ അഞ്ചു മുതൽ ഏഴു വരെയും ചില്ലറ മത്സ്യവ്യാപാരം രാവിലെ 7.30 മുതൽ ഉച്ചക്കു ശേഷം മൂന്നുവരെയുമായി നിജപ്പെടുത്തി. -മാർക്കറ്റിനകത്ത് മത്സ്യം ഇറക്കുന്നതിനായി ഒരുദിവസം 10 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനും അഞ്ചെണ്ണം യാർഡിലും അഞ്ചെണ്ണം റോഡരികിലും നിർത്തി മത്സ്യം ഇറക്കുന്നതിനും തീരുമാനിച്ചു. -ഓരോ ദിവസവും മാർക്കറ്റിൽ എത്തുന്ന വാഹനത്തി​‍ൻെറ രജിസ്​റ്റർ നമ്പർ തലേദിവസം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകണം -മാർക്കറ്റിനകത്തേക്ക് വരുന്ന എല്ലാ വാഹനത്തിലെയും ജീവനക്കാർ ഹെൽത്ത് വിഭാഗത്തി​‍ൻെറ സ്ക്രീനിങ് വിധേയമാകണം -ഇതരസംസ്ഥാന തൊഴിലാളികൾ കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം ഹാജരാക്കണം - മാർക്കറ്റിൽ കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തുന്നതിനായി മാർക്കറ്റിലെ നാല് തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന അഞ്ചംഗ മാനേജ്മൻെറ് കമ്മിറ്റി രൂപവത്​കരിക്കും. -പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. -മാർക്കറ്റിലെ തൊഴിലാളികൾ കോവിഡ് ടെസ്​റ്റ്​ നടത്തി ഫലം ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story