Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD സെൻട്രൽ...

KC LEAD സെൻട്രൽ മാർക്കറ്റ്​ അടച്ചു, പരിശോധന കർശനം

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിലെ മുഖ്യ മീൻ വിൽപന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് ബുധനാഴ്ച മുതല്‍ അടച്ചിടാൻ തീരുമാനം. ഓഗസ്​റ്റ്​ രണ്ട് വരെ വില്‍പന നിർത്താനാണ്​ വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചത്​. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽനിന്നടക്കമുള്ള വണ്ടികളും ആഗസ്​റ്റ്​ മൂന്നിന് മാത്രമെ മീനുമായി എത്തൂ. പല മാർക്കറ്റിലും കോവിഡ് വ്യാപകമാവുന്നത്​ കണക്കിലെടുത്താണ്​ തീരുമാനം. അയൽ ജില്ലകളിൽ മീൻ മാർക്കറ്റ്​ അടച്ചതോടെ സെൻട്രൽ മാർക്കറ്റിൽ ആൾ​ കൂടുമെന്ന ആശങ്കയും കച്ചവടം നിർത്താൻ കാരണമാണ്​. നിലവില്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച മീന്‍ ചൊവ്വാഴ്​ച തന്നെ വിറ്റ്​ തീർത്തിട്ടുണ്ട്​​. നേരത്തേ സെന്‍ട്രല്‍ മാര്‍ക്കറ്റിൽ ആൾതിരക്ക് കുറക്കാൻ പ്രവേശനം പത്ത് ലോറികള്‍ക്ക് മാത്രമായി ചുരുക്കിയിരുന്നു. ഓരോ വണ്ടി എലത്തൂര്‍, അരക്കിണര്‍, നല്ലളം, പന്നിയങ്കര, മീഞ്ചന്ത, മാങ്കാവ്, മാത്തോട്ടം, ഇടിയങ്ങര, കല്ലായി, കോവൂര്‍, ചെറുവണ്ണൂര്‍, പുതിയങ്ങാടി, വെള്ളയില്‍ എന്നീ മാര്‍ക്കറ്റുകളിലേക്ക്​ തിരിച്ച്​ വിടാനും തീരുമാനിച്ചിരുന്നു. ജില്ലയിൽ സമ്പർക്കംവഴി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിരോധനങ്ങളും നിയന്ത്രണങ്ങളും ചൊവ്വാഴ്​ച മുതൽ കർക്കശമായി നടപ്പാക്കിത്തുടങ്ങി. ഇത്​ കർക്കശമാക്കാൻ പൊലീസ്​ പരിശോധന വ്യാപകമാക്കി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുവോയെന്നടക്കം പരിശോധിച്ചു. ആരാധനാലയങ്ങളിൽ ഇരുപതിലധികംപേർ എത്തുന്നതും വിവാഹ ചടങ്ങുകളുമെല്ലാം നിരീക്ഷിക്കാനാണ്​ തീരുമാനം. നിയന്ത്രണങ്ങളും നിരോധനങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സിറ്റി, റൂറൽ ജില്ല പൊലീസ് മേധാവികൾക്ക് കർശന നിർദേശം നൽകി ജില്ല കലകട്ർ സാംബശിവറാവു ഉത്തരവിട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story