Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTKC LEAD പുതിയ പഴം, പച്ചക്കറി മാർക്കറ്റിന് സ്ഥലമേറ്റെടുക്കാൻ നഗരസഭ
text_fieldsbookmark_border
േകാഴിക്കോട്: നഗരത്തിൽ പുതിയ പഴം, പച്ചക്കറി മാർക്കറ്റ് യാഥാർഥ്യമാക്കാനുള്ള പണം കണ്ടെത്താൻ കോർപറേഷൻ വഴി തേടുന്നു. കല്ലുത്താൻകടവ് വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 1.79 സൻെറ് ഏറ്റെടുക്കുന്നതിന് നഗരസഭ നേരത്തേ തീരുമാനിച്ചിരുന്നു. നഗരസഭ കൗൺസിലിൻെറ ഈ തീരുമാനത്തിന് സർക്കാർ അനുമതി നൽകി. ഏറ്റെടുക്കേണ്ട ഭൂമിക്ക് സൻെറിന് 4.67 ലക്ഷം രൂപ നിശ്ചയിച്ച് കലക്ടർ ഉത്തരവായി. ഇത് പ്രകാരം ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ മൊത്തം 6.6 കോടി രൂപ കണ്ടെത്താനാണ് നഗരസഭ ശ്രമം. നടക്കാതെ പോയ ഏതെങ്കിലും പദ്ധതിയുടെ പണം ഇതിനായി ഉപയോഗിക്കാമെന്നാണ് വികസനകാര്യ സ്ഥിരം സമിതിയുടെ ശിപാർശ. ഇക്കാര്യം ബുധനാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ യോഗം പരിഗണിക്കും. നഗരത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായിരുന്ന കല്ലുത്താൻ കടവ് കോളനിയിലെ കുടിലുകൾ പൊളിച്ച് ഫ്ലാറ്റ് നിർമിച്ച് നൽകിയിരുന്നു. 52 കോടി ചെലവിൽ ബി.ഒ.ടി. പദ്ധതി പ്രകാരം അന്താരാഷ്ട്ര നിലവാരമുള്ള പഴം, പച്ചക്കറി മാർക്കറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടന സമയത്ത് തന്നെ പുതിയ മാർക്കറ്റിനും തറക്കല്ലിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story