Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാ​യാ​മ്പൂ തൊ​ടി​യി​ൽ...

കാ​യാ​മ്പൂ തൊ​ടി​യി​ൽ വി​ട​രും...

text_fields
bookmark_border
കാ​യാ​മ്പൂ തൊ​ടി​യി​ൽ വി​ട​രും...
cancel
camera_alt

വൈ​ക്കി​ലി​ശേ​രി കു​ള​ങ്ങ​ര​ത്ത് മീ​ത്ത​ൽ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ തൊ​ടി​യി​ൽ വി​രി​ഞ്ഞ കാ​യാ​മ്പൂ​വ്

വ​ട​ക​ര: 'കാ​യാ​മ്പൂ ക​ണ്ണി​ൽ വി​ട​രും ക​മ​ല​ദ​ളം ക​വി​ളി​ൽ വി​ട​രും അ​നു​രാ​ഗ​വ​തി നി​ൻ ചൊ​ടി​ക​ളി​ൽ നി​ന്നാ​ലി​പ്പ​ഴം പൊ​ഴി​യും' വ​യ​ലാ​റി​ന്‍റെ വ​രി ക​ളി​ലൂ​ടെ ജി.​ദേ​വ​രാ​ജ​ൻ,യേ​ശു​ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ​പ്പാ​ട്ടാ​ണി​ത്. വൈ​ക്കി​ലി​ശേ​രി കു​ള​ങ്ങ​ര​ത്ത് മീ​ത്ത​ൽ ല​ക്ഷ്മി​യു​ടെ മ​ന​സി​ലും കാ​യാ​മ്പൂ​വെ​ന്ന ഗാ​നം ആ​ഴ്ന്നി​റ​ങ്ങി​യെ​ങ്കി​ലും കാ​യാ​മ്പൂ​വ് ല​ക്ഷ്മി​യും ക​ണ്ടി​രു​ന്നി​ല്ല.​സ്വ​ന്തം വീ​ട്ടു​മു​റ്റ

ത്തോ​ട് ചേ​ർ​ന്ന തൊ​ടി​യി​ൽ വ​ർ​ഷം തോ​റും നീ​ല നി​റ​ത്തി​ൽ മ​നം നി​റ​ക്കും കാ​ഴ്ച​യാ​യി കാ​യാ​മ്പൂ​വ് വി​രി​ഞ്ഞ് നി​ന്നി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് കാ​യാ​മ്പൂ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി വീ​ട്ടു തൊ​ടി​യി​ൽ ചെ​ടി പൂ​ത്തു​ല​ഞ്ഞ് നി​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്ത് കാ​യാ​മ്പൂ പൂ​ത്തു​ല​ഞ്ഞ​ത് ക​ൺ​കു​ളി​ർ​കെ കാ​ണു​ക​യാ​ണ് ല​ക്ഷ്മി. വം​ശ​നാ​ശം നേ​രി​ടു​ന്ന കാ​യാ​മ്പു വീ​ട്ടു​മു​റ്റ​ത്ത് എ​ങ്ങ​നെ എ​ത്തി​യെ​ന്ന് ല​ക്ഷ്മി​ക്ക​റി​യി​ല്ല. വം​ശ​നാ​ശം നേ​രി​ടു​ന്ന ചെ​ടി​യാ​ണ് കാ​യാ​മ്പൂ. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് കാ​യാ​മ്പൂ പൂ​വി​ടു​ന്ന​ത്. മ​നോ​ഹ​ര​മാ​യ നീ​ല വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ൾ ത​ണ്ടി​നോ​ട് പ​റ്റി​പ്പി​ടി​ച്ച രീ​തി​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഒ​രു കാ​ല​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ കാ​യാ​മ്പൂ സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. ഇ​തു കൊ​ണ്ടാ​യി​രി​ക്കാം ക​വി ഭാ​വ​ന​യി​ലും കാ​യാ​മ്പൂ ഇ​ടം നേ​ടി​യ​ത്. പ​ത്ത് പ​തി​ന​ഞ്ച് അ​ടി​യോ​ളം ഉ​യ​രം വെ​ക്കു​ന്ന കാ​യാ​മ്പൂ ചെ​ടി ഔ​ഷ​ധ സ​സ്യം കൂ​ടി​യാ​ണ്. മ​ര​ത്തി​ന് കാ​ശാ​വ് എ​ന്നും പൂ​വു​ക​ൾ കാ​യാ​മ്പൂ​വെ​ന്നു​മാ​ണ് അ​റി​യ​പെ​ടു​ന്ന​ത്.​ഇ​തി​ന്‍റെ ത​ണ്ടു​ക​ൾ വ​ള​രെ കാ​ഠി​ന്യ​മു​ള്ള​താ​ണ്. യേ​ശു​ദാ​സി​ന്‍റെ സ്വ​ര​മാ​ധു​രി​യി​ൽ ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി​യ കാ​യാ​മ്പൂ​വ് പ​ല​ർ​ക്കും പ​രി​ചി​ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GardenKozhikode
News Summary - kayamboo blossomed in the garden
Next Story