കേരളത്തിൽ വന്ന് മികവ് കാട്ടിയവരെ കശ്മീരിൽ പോയി അനുമോദിച്ചു
text_fieldsമർകസിലെ കശ്മീരി വിദ്യാർഥികളെ മർകസ് സ്കൂൾ അധ്യാപകർ ജന്മദേശത്തെത്തി അനുമോദിക്കുന്നു
കുന്ദമംഗലം: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കാരന്തൂർ മർകസ് സ്കൂളിൽനിന്ന് മികവാർന്ന വിജയം നേടിയ കശ്മീർ വിദ്യാർഥികളെ അധ്യാപകർ ജന്മദേശത്തെത്തി അനുമോദിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ കശ്മീരിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എ പ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു. ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ മർകസ് മാനേജ്മെൻറ് വിദ്യാർഥികളെ വിമാനത്തിൽ സ്കൂളിലെത്തിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ നൽകുകയുമായിരുന്നു. സ്വന്തം നാട്ടിൽ ലഭിച്ച സ്കൂളിെൻറ അനുമോദനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
പൂഞ്ച് റസാഉൽ ഉലൂം സ്കൂളിൽ നടന്ന അനുമോദനച്ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത് ബുഖാരി ഉദ്ഘാടനം ചെയ്തു.
മർകസ് സ്കൂൾ ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി. അബ്ദു റഷീദ്, കെ.കെ. ഷരീഫ്, കെ. അബ്ദുൽ കലാം, പി.കെ. അബൂബക്കർ, ഇ. അഷ്റഫ്, എൻ.കെ. സാലിം, ജുനൈദ് സഖാഫി, കെ.എം. ജമാൽ, കെ. മെഹ്ബൂബ്, പി.പി. ഇസ്ഹാഖ് എന്നിവർ സംബസിച്ചു.