കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ പ്രധാന ഭാഗങ്ങൾ മാറ്റി.
പ്രവൃത്തി ശനിയാഴ്ചയോടെ പൂർത്തിയാകും. അപകടത്തിൽ വിമാനം മൂന്ന് ഭാഗങ്ങളായി മുറിഞ്ഞിരുന്നു. പിറകുവശമാണ് വെള്ളിയാഴ്ച മാറ്റിയത്.
ഇനി കുറച്ചു അവശിഷ്ടങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇൗമാസം 21നാണ് വിമാനം മാറ്റുന്ന നടപടികൾ എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആരംഭിച്ചത്.