Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റ് പരിഹാരം ഉറപ്പാക്കുമെന്ന് മേയർ

text_fields
bookmark_border
കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റ്  പരിഹാരം ഉറപ്പാക്കുമെന്ന് മേയർ
cancel
camera_alt

കാ​ലി​ക്ക​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ ഒ. ​സ​ദാ​ശി​വ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കോ​ഴി​ക്കോ​ട്: ക​ല്ലു​ത്താ​ൻ ക​ട​വ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കാ​ലി​ക്ക​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ ഒ. ​സ​ദാ​ശി​വ​നെ സ​ന്ദ​ർ​ശി​ച്ചു. മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭ​ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ക​ല്ലു​ത്താ​ൻ ക​ട​വ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത സം​ഘം വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​യാ​സ​ങ്ങ​ളും മേ​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. മാ​ർ​ക്ക​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ത്തി​ന്റെ വി​ക​സ​ന​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി സ​മ​ഗ്ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കാ​ലി​ക്ക​റ്റ് ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ല്ലു​ത്താ​ൻ ക​ട​വ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​ലി​ക്ക​റ്റ് ചേം​ബ​ർ പ്ര​സി​ഡ​ന്റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, സെ​ക്ര​ട്ട​റി ബോ​ബി​ഷ് കു​ന്ന​ത്ത്, സി.​ഇ. ചാ​ക്കു​ണ്ണി, അ​ർ​ഷാ​ദ് ആ​ദി രാ​ജ, ടി.​പി.​എം ഹാ​ഷി​റ​ലി, ജോ​ഹ​ർ ടാം​ട​ൺ, ഷെ​റി​ൻ താ​രി​ഖ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalluthankadavu vegetable market: Mayor assures a solution
Next Story