കല്ലാച്ചി ടൗൺ നവീകരണം; നഷ്ടം കണ്ടെത്താൻ പഠനം നടത്തി
text_fieldsനാദാപുരം: മൂന്നു കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പ്രവൃത്തിയുടെ മുന്നോടിയായി റോഡിന്റെ ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ വികസിപ്പിക്കുമ്പോൾ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിൽ സർവകക്ഷി അളവെടുത്തു.
ടൗൺ വികസനം അനന്തമായി നീളുന്നത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. സർക്കാർ അനുവദിച്ച മൂന്നു കോടി ചെലവഴിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് സർവകക്ഷി പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയത്. ടൗൺ വികസിപ്പിക്കുമ്പോൾ കച്ചവടക്കാരുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന പ്രചാരണം ശക്തമായിരുന്നു. തുടർന്ന് വ്യാപാരികൾ രംഗത്തുവരികയും ചെയ്തിരുന്നു.
വ്യാപാരികളെ പരമാവധി സംരക്ഷിച്ച് വികസനം യാഥാർഥ്യമാക്കാനാണ് പഞ്ചായത്തും സർവകക്ഷിയും ശ്രമിക്കുന്നത്. പഠനത്തിൽ കണ്ടെത്തിയ വിഷയങ്ങൾ 16ന് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗംചേർന്ന് ചർച്ചചെയ്യും. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ജനപ്രതിനിധികളായ സി.കെ. നാസർ, നിഷ മനോജ്, അബ്ദുൽ ജലീൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. കുമാരൻ, അഡ്വ. കെ.എം. രഘുനാഥ്, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.