Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ കളരിപ്പയറ്റ്​ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി പുവ്വാട്ടുപറമ്പ്​ സ്വതന്ത്ര കളരിസംഘം

text_fields
bookmark_border
ദേശീയ കളരിപ്പയറ്റ്​ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി പുവ്വാട്ടുപറമ്പ്​ സ്വതന്ത്ര കളരിസംഘം
cancel

കോഴിക്കോട്​:പന്ത്രണ്ടാമത്തെ ദേശീയ കളരിപ്പയറ്റ്​ ചാമ്പ്യൻഷിപ്പിൽ വാളിനങ്ങളിൽ ഒന്നാം സ്ഥാനവും, കെട്ടുകാരിയിൽ മൂന്നാം സ്ഥാനവും നേടി, പുവ്വാട്ടുപറമ്പ് സ്വതന്ത്ര കളരിസംഘം.

കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വാൾ പയറ്റ്, ഉറുമി പയറ്റ്, കെട്ടുകാരി, വളും പരിചയും എന്നീ ഇനങ്ങളിൽ മത്സരിച്ച് ആണ് ഇവർ ദേശീയ കളരിപ്പയറ്റ് മത്സരത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുര ത്ത് വെച്ച് നടക്കേണ്ടിയിരുന്ന ദേശീയ മത്സരം, കോവിഡ് കാരണം നീട്ടിവെച്ചത്, ഈ കഴിഞ്ഞ 5,6 തീയതികളിൽ ലൈവ് സൂം വെബിനാർ മുഖേന നടത്തുകയായിരുന്നു.

12-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സീനിയർ വിഭാഗം ആൺകുട്ടികളുടെ വാളിനങ്ങളിൽ ഒന്നാം സ്ഥാനവും, കെട്ടുകാരിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള കളരിപ്പയറ്റ് അസോസിയേഷൻ ടീം അംഗങ്ങളായ, കോഴിക്കോട് പുവ്വാട്ടുപറമ്പ്സ്വതന്ത്ര കളരി സംഘത്തിലെ കെ.സിറാജുദ്ധീൻ, ടി.സഹീർ എന്നീ വിദ്യാർഥികൾ ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story