കളന്തോട്-കൂളിമാട് റോഡ്; അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കാൻ തീരുമാനം
text_fieldsകളന്തോട്-കൂളിമാട് റോഡ് പ്രവൃത്തി സംബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തിൽനിന്ന്
ചാത്തമംഗലം: കളന്തോട്-കൂളിമാട് റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം. പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തമംഗലം പഞ്ചായത്ത് ഓഫിസില്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്.
ജലജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍, എരഞ്ഞിപറമ്പ ലിഫ്റ്റ് ഇറിഗേഷന്‍ ലൈന്‍, കെ.ഡബ്ല്യു.എ പൈപ്പ് ലൈന്‍ എന്നിവ നടത്തുന്നതിന് അനുമതി നല്‍കാനും സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കല്‍, കൾവര്‍ട്ട് നിർമിക്കുന്നതിന് ഗതാഗതം തിരിച്ചുവിടല്‍ തുടങ്ങിയവക്ക് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്താനും ഈ സീസണില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
യോഗത്തിൽ പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിലെ അസി. എക്സി. എൻജിനീയര്‍മാരായ പി.ബി. ബൈജു, കെ. പ്രസാദ് കുട്ടന്, എസ്. സുപ്രിയ രവി, ഇ. സദാശിവൻ, ജലജീവൻ, കെ.ഡബ്ല്യു.എ, കെ.എസ്.ഇ.ബി, കെ.ആർ.എഫ്.ബി, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെ.ആർ.എഫ്.ബി എക്സി. എൻജിനീയര്‍ കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

