മാറിമാറിയെത്തുന്ന രോഗം ഷൈമയുടെ ജീവൻ അപകടത്തിലാക്കുന്നു: സഹായത്തിന് നാട്ടുകാർ രംഗത്ത്
text_fieldsഷൈമ
കക്കോടി: രോഗം പിടിവിടാതെ പിന്തുടരുന്ന ഷൈമയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സക്ക് ഇനി ഉദാരമതികളുടെ സഹായം വേണം. വള്ളശ്ശേരി പുറ്റുമണ്ണിൽ വിനീഷിന്റെ ഭാര്യ പി.പി. ഷൈമയുടെ (37) ചികിത്സക്കാണ് പ്രദേശവാസികൾ രംഗത്തിറങ്ങി സഹായംതേടുന്നത്. തലച്ചോറിലെ ട്യൂമറിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഓപറേഷൻ കഴിഞ്ഞ് അതിജീവിക്കെയാണ് ഷൈമക്ക് തലച്ചോറിൽ അർബുദം പിടിപെട്ടത്. ചികിത്സ തുടരവേ ശ്വാസകോശത്തിലും അർബുദം ബാധിച്ചതായി കണ്ടെത്തി. റേഡിയേഷനും തുടർ ചികിത്സക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന്റെ ഏക വരുമാനക്കാരനായ വിനീഷ് സകലതും ചെലവഴിച്ചു. വൻ ബാധ്യതയും വന്നതോടെയാണ് നാട്ടുകാർ കുടുംബത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത്. ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമുണ്ട്. ചികിത്സാ കമ്മിറ്റി കക്കോടി എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. A/C Name: PP.SHYAMA CHIKILSA COMMITTEE BRANCH NAME:SBI KAKKODI. IFSC CODE:SBIN0070858 അക്കൗണ്ട് നമ്പർ : 4093988065-9