Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightഅനുഗ്രഹിനെയും ഫാത്തിമ...

അനുഗ്രഹിനെയും ഫാത്തിമ ബിസ്മിയെയും ചേർത്തുപിടിച്ച കാതോലിക്ക ബാവ

text_fields
bookmark_border
catholica-bava with anugrah and bismi
cancel
camera_alt

ഫാത്തിമ ബിസ്മിയും അനുഗ്രഹും കാതോലിക്കാ ബാവയോടൊപ്പം

ക​ക്കോ​ടി: സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച്​ ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​തി​രു​ന്ന അ​നു​ഗ്ര​ഹി​നെ ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ത്തി​ച്ച ഫാ​ത്തി​മ ബി​സ്മി​യു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​ക​ഥ കേ​ട്ട​യു​ട​നെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ നേ​രി​ട്ടെ​ത്തി​യ അ​നു​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ മ​റ​ക്കാ​നാ​വു​ന്നി​ല്ല.

പ​റ​മ്പി​ൽ​ക്ക​ട​വ് എം.​എ.​എം യു.​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യി​രു​ന്ന എം.​എം. അ​നു​ഗ്ര​ഹി​നു​വേ​ണ്ടി സ​ഹ​പാ​ഠി​യാ​യ ഫാ​ത്തി​മ ബി​സ്മി ന​ൽ​കി​യ ക​രു​ത​ലി​െൻറ ക​ഥ വാ​ർ​ത്ത​യാ​യ​തോ​ടെ കാ​തോ​ലി​ക്കാ ബാ​വാ 2018 ഏ​പ്രി​ൽ 27ന് ​കോ​ഴി​ക്കോ​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കാ​തോ​ലി​ക്ക ബാ​വാ ആ​ര്യ​വേ​പ്പ് ചെ​ടി​യും ചേ​ന​യും സ​മ്മാ​നി​ച്ചു. ബി​സ്മി​യു​ടെ വീ​ട്ടി​ലൊ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. നാ​ടി​െൻറ ന​ന്മ മ​ര​ങ്ങ​ളാ​യി വ​ള​രാ​നും ന​ല്ല​തെ​ല്ലാം കോ​റി​യി​ടാ​നും ഇ​തി​ലും ന​ല്ലൊ​രു സ​മ്മാ​നം ഈ ​കു​രു​ന്നു​ക​ൾ​ക്ക് വേ​റെ ന​ൽ​കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് നെ​റു​ക​യി​ൽ കൈ​വെ​ച്ച് അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്​​തു.

അ​നു​ഗ്ര​ഹി​െൻറ വീ​ട്ടി​ലേ​ക്ക് നാ​ട്ടു​കാ​ർ നി​ർ​മി​ക്കു​ന്ന റോ​ഡി​െൻറ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ബാ​വ നി​ർ​വ​ഹി​ച്ചു. കോ​ട്ട​യം ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മ​ത്തി​ൽ മാ​തൃ​കാ സ​ഹാ​പാ​ഠി​ക​ളാ​യ അ​നു​ഗ്ര​ഹി​നും ഫാ​ത്തി​മ ബി​സ്മി​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ സ്നേ​ഹ സ​മ്മാ​ന​മാ​യി കാ​തോ​ലി​ക്ക ബാ​വ കൈ​മാ​റു​ക​യും ചെ​യ്​​തി​രു​ന്നു.

പ​റ​മ്പി​ൽ​ക്ക​ട​വ് എം.​എ.​എം.​യു.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ട​ങ്ങു​ന്ന 30 അം​ഗ സം​ഘ​വും കാ​തോ​ലി​ക്ക ബാ​വ​യു​ടെ ക്ഷ​ണി​താ​ക്ക​ളാ​യി പ​രു​മ​ല​യി​ൽ എ​ത്തി​യി​രു​ന്നു. അ​നു​ഗ്ര​ഹ്​ മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ മ​ണി​ക​ണ്ഠ​ൻ സു​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പു​തു​ങ്ങ​ര മു​ഹ​മ്മ​ദ​ലി -ന​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ ബി​സ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catholic bavaBaselios Marthoma Paulose II Catholica Bava
News Summary - Catholic Bava holding Anugrah and Fatima Bismi together
Next Story