കടലുണ്ടി വാവുത്സവം: ജാതവൻ പുറപ്പാട് തുടങ്ങി; വാവുത്സവം ചൊവ്വാഴ്ച
text_fieldsകടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവൻ
പുറപ്പാട്
കടലുണ്ടി: ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കംകുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് ഞായറാഴ്ച തുടങ്ങി. വാവുത്സവത്തിന്റെ ഭാഗമായി പേടിയാട്ട് കാവിൽ ബുധനാഴ്ച രാവിലെ പനയമഠം തറവാട്ടുകാരണവന്മാരുടെ നേതൃത്വത്തിൽ കൊടിയേറ്റം നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് കുന്നത്ത് തറവാട്ടിൽ കൊടിയേറ്റവും നടന്നിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെയാണ് മണ്ണൂരിലെ ജാതവൻ കോട്ടയിൽനിന്ന് പാൽവർണ കുതിരപ്പുറത്ത് കയറി ജാതവന്റെ ഊര്ചുറ്റൽ ചടങ്ങ് ആരംഭിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ അമ്മ പേടിയാട്ട് ദേവിയുടെ സമക്ഷത്തിലെത്തും. തുടർന്ന് നീരാട്ടിനുശേഷം സർവാഭരണ വിഭൂഷിതയായ ദേവി മകൻ ജാതവനോടൊപ്പം തിരിച്ചെഴുന്നള്ളും.
ചൊവ്വാഴ്ച സന്ധ്യയോടെ പേടിയാട്ട് കാവിൽ നടക്കുന്ന കുടി കൂട്ടൽ ചടങ്ങിനുശേഷം മകൻ ജാതവൻ മണ്ണൂർ കാരകളിക്കുന്നിലെ തന്റെ ജാതവൻ കോട്ടയിലേക്ക് മടങ്ങുന്നതോടെ ഈ വർഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

