ജാതവൻ ഊരുചുറ്റൽ തുടങ്ങി; വാവുത്സവം നാളെ
text_fieldsകടലുണ്ടി: വാവുത്സവം അറിയിച്ചുകൊണ്ടുള്ള ജാതവന്റെ ഊരുചുറ്റലിന് തുടക്കമായി. ശനിയാഴ്ച രാവിലെ ജാതവൻ കോട്ടയിൽ കൊടിയേറ്റം നടത്തിയതിന് ശേഷമായിരുന്നു ജാതവൻ പുറപ്പാട്. കുന്നത്ത് തറവാട്ടുകാരണവർ വേണുഗോപാൽ നമ്പ്യാരുടെ അനുമതിയോടെ അമ്പാളി കാരണവർ മോഹനകൃഷ്ണൻ, മാരാത്ത് വിശ്വനാഥൻ, കുടിൽപുരക്കൽ ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജാതവൻ ഊരുചുറ്റലിനായി പുറപ്പെട്ടത്.
കുട്ടികൾ കൈകൊണ്ടും കുതിരപ്പുറത്തുള്ള ജാതവനെ തോളിലേറ്റിയ പെരുവണ്ണാൻ മുരളി കാൽകൊണ്ടും കാരകളിക്കുന്ന ചടങ്ങിനുശേഷം പേടിയാട്ടെത്തിയ ജാതവനെ അവകാശികൾ വരവേറ്റു. ആൽത്തറയിലെ വിശ്രമത്തിനുശേഷം സന്ധ്യയോടെ ഊരുചുറ്റൽ വീണ്ടും ആരംഭിച്ചു. വഴിപാടുകൾ സ്വീകരിച്ചുള്ള ഊരുചുറ്റൽ തിങ്കളാഴ്ച പുലർച്ചെവരെ നീളും.
തുടർന്ന് ഉച്ചയോടെ വാക്കടവിൽനിന്ന് അമ്മയായി സങ്കൽപിച്ചുപോരുന്ന പേടിയാട്ട് ഭഗവതിക്കൊപ്പം എഴുന്നള്ളും. കുന്നത്ത് തറവാട്ടിൽനിന്ന് പ്രസിദ്ധമായ പടക്കളിതല്ല് കണ്ട് ആസ്വദിച്ചതിനുശേഷം കറുത്തങ്ങാട്ടെത്തി നിവേദ്യം സ്വീകരിച്ച് പേടിയാട്ട് ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

