Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലുണ്ടി; എസ്.ഡി.പി.ഐ നിലപാട് എൽ.ഡി.എഫിന് തിരിച്ചടിയായി

text_fields
bookmark_border
എസ്.ഡി.പി.ഐ അംഗത്തിന്റെ വോട്ട് എൽ.ഡി.എഫിന്
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കടലുണ്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോ.ലീ.ബി സഖ്യമാണ് നടത്തിയതെന്നു പ്രചരിപ്പിക്കുന്ന എൽ.ഡി.എഫിനു മുന്നിൽ എസ്.ഡി.പി.ഐ നിലപാട് തിരിച്ചടിയായി. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ ഒന്നാം വാർഡ് പഞ്ചായത്തംഗം എസ്.ഡി.പി.ഐയുടെ പി. വേലായുധൻ എൽ.ഡി.എഫിന് വോട്ടു ചെയ്തതാണ് മുന്നണിക്ക് ക്ഷീണമായത്.

മുൻകാലങ്ങളിൽ ഇരുമുന്നണികൾക്കും ഓരോ വോട്ടുകൾ നൽകാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. രണ്ടും എൽ.ഡി.എഫിനു നൽകി. എസ്.ഡി.പി.ഐയുമായി ഇടതു മുന്നണിക്ക് പഞ്ചായത്തിലുണ്ടായിരുന്ന രഹസ്യധാരണയാണ് ഇതിലൂടെ പുറത്തു വന്നതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പനക്കൽ പ്രേമരാജൻ പറഞ്ഞു. ഈ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് കോ.ലീ.ബി സഖ്യമെന്ന പ്രചാരണമെന്നും പ്രേമരാജൻ കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kadalundi; SDPI's stance is a setback for LDF
Next Story