Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.ടി.യു.സി...

ഐ.എൻ.ടി.യു.സി കോ​ഴി​ക്കോ​ട് ജില്ല പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ വാശിയേറിയ തെരഞ്ഞെടുപ്പ്​; കെ. രാജീവ് പ്രസിഡന്‍റ്

text_fields
bookmark_border
k rajeev intuc
cancel
camera_alt

കെ. ​രാ​ജീ​വ്

കോ​ഴി​ക്കോ​ട്: ഐ.​എ​ൻ.​ടി.​യു സി ​ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ ന​ട​ന്ന വാ​ശി​യേ​റി​യ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 415 വോ​ട്ട്​ നേ​ടി കെ. ​രാ​ജീ​വ് വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി എം.​കെ. ബീ​രാ​ൻ 140 വോ​ട്ട്​ നേ​ടി. 557 വോ​ട്ടാ​ണ്​ പോ​ൾ ചെ​യ്ത​ത്. ര​ണ്ട്​ വോ​ട്ട്​ അ​സാ​ധു​വാ​യി. കേ​ര​ള​ത്തി​ൽ ഐ.​എ​ൻ.​ടി.​യു.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തി​ന്​ വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ്.

മ​റ്റ്​ ജി​ല്ല​ക​ളി​ൽ സ​മ​വാ​യ​ത്തി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു കെ. ​രാ​ജീ​വ്. സ​മ​വാ​യ​ത്തി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വ​രെ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യ​ത്.

കോ​ഴി​​ക്കോ​ട്​ ശി​ക്ഷ​ക്​ സ​ദ​നി​ലാ​യി​രു​ന്നു ബാ​ല​റ്റ്​ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ ഉ​ച്ച​ മൂ​ന്ന്​ വ​രെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഡ്വ. നി​ധീ​ഷ്​ ആ​യി​രു​ന്നു റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ.

വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 26 ഓ​ളം യൂ​നി​യ​നു​ക​ളാ​ണ് ഐ.​എ​ൻ.​ടി.​യു.​സി​ക്കു​ള്ള​ത്. നൂ​റ്​ മെം​ബ​ർ​മാ​ർ​ക്ക്​ ഒ​രു​വോ​ട്ട്​ എ​ന്ന ക്ര​മ​ത്തി​ലാ​ണ്​ ​പോ​ളി​ങ്​ ന​ട​ന്ന​ത്. തൊ​ഴി​ലു​റ​പ്പ്​ തൊ​​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ​ന്ന നി​ല​യി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി​യും ക​യ​റ്റി​റ​ക്ക്​ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ​ പ്ര​സി​ഡ​ന്‍റ്​ എ​ന്ന നി​ല​യി​ൽ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intuck rajeevkozhikode News
News Summary - k rajeev elected as INTUC kozhikode district president
Next Story