Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ​ഹ​പാ​ഠി​ക്ക്...

സ​ഹ​പാ​ഠി​ക്ക് നി​ർ​മി​ച്ച വീ​ട് കൈ​മാ​റി

text_fields
bookmark_border
new home
cancel
camera_alt

സഹപാഠിക്കായി ജെ.ഡി.ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച വീട്

വെ​ള്ളി​മാ​ടു​കു​ന്ന്: വീ​ടെ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്ന കൂ​ട്ടു​കാ​രി​ക്കും കു​ടും​ബ​ത്തി​നും വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ജെ.​ഡി.​ടി ഇ​സ്​​ലാം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് പ​ഠി​ച്ച ന​ന്മ​യു​ടെ ന​ല്ല പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ണ് സ്കൂ​ളി​ൽ ആ​വി​ഷ്ക​രി​ച്ച സാ​ന്ത്വ​ന​തീ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും പി.​ടി.​എ​യും മാ​നേ​ജ്മെൻറും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ നി​ര​വ​ധി​പേ​ർ വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​ഹ​ക​രി​ച്ചു.

ജെ.​ഡി.​ടി ഇ​സ്​​ലാം പ്ര​സി​ഡ​ൻ​റ് സി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ് വീ​ടി‍െൻറ താ​ക്കോ​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ ഇ. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, അ​ധ്യാ​പ​ക​രാ​യ കെ. ​അ​ഷ്റ​ഫ്, കെ.​കെ. അ​ബ്​​ദു​ൽ മ​ജീ​ദ്, പി. ​ഹാ​രി​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ൺ​ലൈ​നാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDT IslamStudentnew home
News Summary - JDT Islam Student build new home for friend
Next Story