Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2026 8:09 PM IST Updated On
date_range 26 Jun 2026 8:09 PM ISTജെ.ഡി.ടി.ആർട്സ് ആൻഡ് സയൻസ് കോളജ് ബിരുദദാനചടങ്ങ് ശനിയാഴ്ച
text_fieldsbookmark_border
വെള്ളിമാട്‌കുന്ന്: ജെ.ഡി.ടി ആർട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദദാന ചടങ്ങ് ജൂൺ 27 ശനിയാഴ്ച നടക്കും. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ബിരുദം പൂർത്തിയാക്കിയ 364 പേർക്കാണ് ജെ.ഡി.ടി കൺവെൻഷൻ സെന്ററിൽ വച്ച് ബിരുദദാനം നൽകുക.
പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി ബിരുദ ദാനം നിർവ്വഹിക്കും. ജെ.ഡി.ടി. പ്രസിഡന്റ് ഡോ. പി.സി.അൻവർ അധ‍്യക്ഷത വഹിക്കും. ജെ.ഡി.ടി. സെക്രട്ടറി സി.എ. ഹാരിഫ്, കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.കെ.മഖ്ബൂൽ, സ്റ്റാഫ് അഡ്വൈസർ കെ.പി. വിജിത്‌കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് സക്കീർ പടലിയിൽ എന്നിവർ ചടങ്ങിൽ സംസാരിക്കും. ബിരുദദാനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

