കൊമ്മേരിയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 53 ആയി
text_fieldsകോഴിക്കോട്: കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം പടർന്ന സാഹചര്യത്തിൽ കുടിവെള്ള പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ജനകീയ സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ പറഞ്ഞു. ഏഴു ദിവസത്തിനകം സമിതി മറുപടി നൽകണം. അതേസമയം പ്രതിരോധത്തിൽ കോർപറേഷൻ രാഷ്ട്രീയം കലർത്തുന്നതായും ആരോപണമുണ്ട്.
വാർഡ് കൗൺസിലർ കവിത യു.ഡി.എഫ് പ്രതിനിധിയും ജനകീയ കുടിവെള്ള പദ്ധതി സമിതി ഭാരവാഹികളും കോർപറേഷൻ ഭരിക്കുന്നതും എൽ.ഡി.എളും ആണെന്നതാണ് തർക്കത്തിന് കാരണം. രോഗം പടർന്ന് പിടിക്കുമ്പോഴും കൗൺസിലർ വിഷയത്തെ പർവതീകരിക്കുന്നു എന്നായിരുന്നു സമിതിയുടെയും പ്രാദേശിക എൽ.ഡി.എഫ് നേതൃത്വവും നിലപാടെടുത്തത്. പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡ് കൗൺസിലറും കോർപറേഷൻ എച്ച്.ഐയും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നും ആരോപണമുണ്ട്. വെള്ളത്തിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും കുടിവെള്ള പദ്ധതിയിൽനിന്നാണ് രോഗം പടർന്നതെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് കോർപറേഷൻ പറയുന്നത്. പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. അതേ സമയം മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

