Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലീലിന്‍റെ രാജി;...

ജലീലിന്‍റെ രാജി; പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമിരമ്പി

text_fields
bookmark_border
ജലീലിന്‍റെ രാജി; പ്രതിപക്ഷ  സംഘടനകളുടെ പ്രതിഷേധമിരമ്പി
cancel
camera_alt

മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്് കലക്‌ടറേറ്റിലേക്ക്​ നടത്തിയ മാർച്ചിനിടെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയപ്പോള്‍

കോഴിക്കോട്: സ്വർണക്കടത്തിൽ ആരോപണവിധേയനായി എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ സംഘടനകളുടെ പ്രതിഷേധപ്പെരുമഴ. യൂത്ത്​ കോൺഗ്രസ്, യൂത്ത്​ ലീഗ്​, ബി.ജെ.പി എന്നിവയാണ്​​ മാർച്ചും റോഡ്​ ഉപരോധവുമായി രംഗത്തെത്തിയത്​.

​പ്രതിഷേധങ്ങളടക്കാൻ പൊലീസ്​ ലാത്തി വീശുകയും ജലപീരങ്കിയും ഗ്രനേഡും​ ഉപയോഗിക്കുകയും ചെയ്​തു. റോഡ്​ ഉപരോധത്തെ തുടർന്ന്​ വയനാട്​ റോഡിലും പാളയത്തും ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പ്രതിഷേധവുമായി ബന്ധപ്പെട്ട്​ കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ​ പൊലീസ്​ കേസെടുത്തു​.

യൂത്ത്​ കോൺഗ്രസ്​:

യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക്​ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് എറിയുകയും ചെയ്​തു. ഗ്രനേഡ്​​ പൊട്ടി പനങ്ങാട് മണ്ഡലം പ്രസിഡൻറ്​ എം.വി. അഭിമന്യുവിനും ലാത്തിചാർജിൽ എം. ഷിബു, മുസാഫിർ പെരുമണ്ണ, അബി, ഷമീർ എന്നിവർക്കും പരിക്കേറ്റു.

തുടർന്ന് പ്രവർത്തകർ വയനാട്​ റോഡ്​ ഉപരോധിച്ചതോടെ ഒരുമണിക്കൂറി​േ​ലറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പൊലീസ്​ വാഹനങ്ങളെ വഴിതിരിച്ചുവിടുകയായിരുന്നു. മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ആർ. ഷഹിൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ്​ലാൽ, വി.പി. ദുൽഖിഫിൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ വൈശാഖ് കണ്ണോറ, എൻ. ലബീബ്, ശ്രീയേഷ് ചെലവൂർ, സുജിത്ത് ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.

യൂത്ത്​ ലീഗ്​:

മുസ്​ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സിറ്റി പൊലീസ്​ മേധാവി ഓഫിസിലേക്ക് നടത്തിയ മാർച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഓഫിസിന് സമീപം സ്​ഥാപിച്ച ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ്​ പ്രവർത്തകർക്കുനേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചത്​. തുടർന്ന്​ പ്രവർത്തകർ റോഡ്​ ഉപരോധിച്ചു.

ഇതോടെ ഇൗ ഭാഗത്ത്​ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സമരം സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ ഉദ്​ഘാടനംചെയ്​തു. ജില്ല പ്രസിഡൻറ്​ സാജിദ് നടുവണ്ണൂര്‍ അധ്യക്ഷതവഹിച്ചു. ആശിഖ് ചെലവൂര്‍, മിസ്ഹബ് കീഴരിയൂര്‍, എ.പി. അബ്​ദുസ്സമദ്, വി.പി. റിയാസ്സലാം, കെ.എം.എ. റഷീദ്, ഷിജിത്ത്ഖാന്‍ തുടങ്ങിയവർ സംസാരിച്ചു.

ബി.ജെ.പി:

ബി.ജെ.പി ജില്ല കമ്മിറ്റി മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തളി ജില്ല കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പാളയത്ത് പൊലീസ് തടഞ്ഞു. തുടർന്നു നടന്ന റോഡ്​ ഉപരോധം ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനംചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ കെ.പി. വിജയലക്ഷ്മി അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറർ വി.കെ. ജയൻ, എം. രാജീവ് കുമാർ, പി.എം. ശ്യാമപ്രസാദ്, പ്രശോഭ് കോട്ടൂളി, ടി. റിനീഷ്, നാരങ്ങയിൽ ശശിധരൻ, കെ. ഷൈബു തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekt jaleelresignyouth congress
Next Story